പ്രതീകാത്മക ചിത്രം

പാക് അതിർത്തി കടന്ന് പഞ്ചാബിലെത്തി മൂന്നു വയസ്സുകാരൻ; തിരികെയെത്തിച്ച് ബി.എസ്.എഫ്

അമൃതസർ: രാജ്യാന്തര അതിർത്തിക​ളെ കുറിച്ച് ധാരണ വരാത്ത ഇളം പ്രായത്തിൽ നടന്നുനടന്ന് മറ്റൊരു രാജ്യത്തെത്തിപ്പോയ കുഞ്ഞുബാലൻ എന്തു ചെയ്യും? വിഷയം ഏറെ പ്രാധാന്യമുള്ളതാണെങ്കിലും എല്ലാം ഭംഗിയായി തീർത്ത് കുഞ്ഞിനെ തിരികെയെത്തിക്കാനായ സന്തോഷത്തിലാണ് അതിർത്തി രക്ഷാ സൈനികർ.

പഞ്ചാബിലെ രാജ്യാന്തര അതിർത്തിയിലാണ് സംഭവം. ഫിറോസ്പൂർ സെക്ടറിൽ വെള്ളിയാഴ്ച രാത്രി ഏഴുമണിയോടെയാണ് മൂന്നു വയസ്സുകാരൻ ബാലൻ നടന്നുനടന്ന് വഴിതെറ്റി അതിർത്തി കടന്നത്. വേലിക്കരികെ നിന്ന് 'പപ്പാ, പപ്പാ' എന്നു വിളിച്ച് വാവിട്ടുകരയുന്ന ബാലനെ കണ്ട ബി.എസ്.എഫുകാർ ഉടൻ മറുവശത്തെ പാക് സേനയെ വിവരമറിയിക്കുകയായിരുന്നു. പിതാവിനെ വരുത്തി ഇരു സൈനികരുടെയും ​സാന്നിധ്യത്തിൽ കുഞ്ഞിനെ കൈമാറി. 

Tags:    
News Summary - BSF hands back 3-year-old Pakistani boy who accidentally reached border in Punjab

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.