മരുന്നടി: മൂന്ന് കെനിയൻ താരങ്ങൾക്ക് വിലക്ക്

ഉത്തേജകം ഉപയോഗിച്ചതായി തെളിഞ്ഞതിനെ തുടർന്ന് മൂന്ന് കെനിയൻ താരങ്ങൾക്ക് വിലക്ക് പ്രഖ്യാപിച്ച് അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ സമിതി. ആലിസ് ജെപ്കെംബോയ് കിമുറ്റായ്, ജോൺസ്റ്റൺ കിബെറ്റ് മായോ, മാർക് ഓറ്റിനോ എന്നിവർക്കാണ്  അത്‍ലറ്റിക്സ് ഇന്റഗ്രിറ്റി യൂനിറ്റ് വിലക്ക് പ്രഖ്യാപിച്ചത്. 

ടോകിയോ ഒളിമ്പിക്സ് 100 മീറ്റർ ഹീറ്റ്സ് മത്സരം ആരംഭിക്കും മുമ്പ് നടത്തിയ പരിശോധനയിൽ കിമുറ്റായ് മെഥസ്​റ്ററോൺ ഉത്തേജകം ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് താരം മത്സരിച്ചിരുന്നില്ല. അന്നുമുതൽ വിലക്കിൽ കഴിയുന്ന താരത്തിന് അടുത്ത വർഷം ജൂലൈ വരെയാകും നിയന്ത്രണം. മാരത്തൺ ഓട്ടത്തിലെ പ്രമുഖയായ കിമുറ്റായിയുടെ വിലക്ക് നവംബർ 16 മുതൽ മൂന്നു വർഷത്തേക്കാകും. മായോക്കും മൂന്നു വർഷ വിലക്കാണ്. 

നിലവിൽ 55 താരങ്ങൾ ഉത്തേജക ഉപയോഗത്തിന് നടപടി വിലക്കിൽ കഴിയുന്ന കെനിയക്ക് മൊത്തത്തിൽ വിലക്കു വീഴേണ്ടതായിരുന്നെങ്കിലും മയക്കുമരുന്ന് വിരുദ്ധ പോരാട്ടത്തിനായി 2.5 കോടി ഡോളർ ചെലവിടാമെന്ന നിബന്ധന പാലിച്ച് ഒഴിവാക്കുകയായിരുന്നു.

Tags:    
News Summary - Kenya doping: Three athletes banned for breaking anti-doping rules

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.