സിംഗപ്പൂർ: ഉറങ്ങാത്തതിന്‍റെ ദേഷ്യത്തിൽ ഒരു വയസ്സുള്ള കുട്ടിയുടെ കൈയിൽ കടിച്ച പരിചാരികക്ക് ആറുമാസം തടവ്. സിംഗപ്പൂരിലാണ് സംഭവം. കുട്ടിയെ അകാരണമായി വേദനിപ്പിച്ചെന്ന പരാതിയിൽ ഇന്തോനേഷ്യ സ്വദേശിനിയായ മാസിത ഖോരിദതുരോച്മയെയാണ് (33) ശിക്ഷിച്ചത്.
2022 മെയ് 26നാണ് സംഭവം. 2021 മുതൽ ഇരട്ടകുട്ടികളെ പരിചരിച്ച് വരികയായിരുന്നു ഇവർ. വീട്ടുജോലിക്കൊപ്പം കുട്ടികളുടെ പരിചരണവും ഏറ്റെടുത്തിരുന്നു. വീട്ടിലെ മൂത്തകുട്ടിയെ സ്കൂളിൽനിന്ന് നിന്നു കൂട്ടിവരേണ്ടതിനാൽ മസ്തിയ കുട്ടികളെ ഉറക്കാൻ ശ്രമിച്ചു. എന്നാൽ, കുട്ടികൾ ഉറങ്ങാത്തതിനെ തുടർന്ന് ജോലികൾ സമയത്തിന് തീർക്കാൻ കഴിഞ്ഞില്ല. ഇതിൽ ക്ഷുഭിതയായ അവർ ഒരു കുട്ടിയുടെ കൈതണ്ടയിൽ കടിക്കുകയായിരുന്നു.
ജോലി കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയ മാതാവ് കുട്ടിയുടെ കൈയിലെ പാട് കണ്ട് നടത്തിയ അന്വേഷണത്തിലാണ് സത്യം പുറത്തുവന്നത്. മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. മാസിതയിൽ കുട്ടികളുടെ മാതാവ് അർപ്പിച്ച വിശ്വാസം ഹനിക്കുന്ന പ്രവൃത്തിയാണ് ഉണ്ടായതെന്ന് കോടതി വ്യക്തമാക്കി. തുടർന്നാണ് ആറു മാസം തടവിന് ശിക്ഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.