പട്ന: മഹാസഖ്യം സ്ഥാനാർഥികൾ വിജയിച്ച സീറ്റുകളിൽ വരണാധികാരികൾ കൃത്രിമം നടത്തുന്നുവെന്ന ആരോപണവുമായി മഹാസഖ്യം. വോട്ടെണ്ണൽ പൂർത്തിയായി സഖ്യത്തിെൻറ 119 സ്ഥാനാർഥികൾ വിജയികളായെങ്കിലും അതു പ്രഖ്യാപിക്കാനോ സാക്ഷ്യപത്രം നൽകാനോ അധികാരികൾ കൂട്ടാക്കുന്നില്ലെന്നും മുഖ്യമന്ത്രി നിതീഷ് കുമാർ ഉദ്യോഗസ്ഥരെ വിളിച്ച് തട്ടിപ്പ് നടത്താൻ നിർദേശം നൽകുകയാണെന്നും ആർ.ജെ. ഡി ആരോപിച്ചു. 119 മണ്ഡലങ്ങളുടെ പേരും ട്വിറ്ററിൽ പങ്കുവെച്ചു.
റിട്ടേണിങ് ഓഫിസർമാർ മഹാസഖ്യം സ്ഥാനാർഥികളെ വിജയികളെന്ന് അനുമോദിച്ചെങ്കിലും പിന്നീട് അവർ തോറ്റുവെന്ന് അറിയിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് കമീഷെൻറ വെബ്സൈറ്റിൽ പോലും സഖ്യത്തിെൻറ 119 സ്ഥാനാർഥികെള വിജയികളായി എണ്ണിയിട്ടുണ്ടെന്ന് പാർട്ടി അവകാശപ്പെട്ടു. വോെട്ടണ്ണൽ സുതാര്യമായിരുന്നില്ലെന്നും മൂന്ന് സീറ്റുകളിൽ വീണ്ടും വോെട്ടണ്ണണമെന്നും സി.പി.െഎ-എം.എൽ തെരഞ്ഞെടുപ്പ് കമീഷനു പരാതി നൽകി. ഭോരി, അർറ, ദാരോന്ധ നിയമസഭ മണ്ഡലങ്ങളിൽ എതിർ സ്ഥാനാർഥികളുടെ വിജയം സംശയാസ്പദമാണെന്നും ബാഹ്യ ഇടപെടൽ ഉണ്ടായെന്നും സംഘടന പരാതിയിൽ പറയുന്നു. ഭോരിയിൽ വിജയിച്ച ജെ.ഡി.യു സ്ഥാനാർഥി സുനിൽ കുമാർ മുൻ ഡി.ജി.പിയാണ്. ഭരണതലത്തിൽ അദ്ദേഹത്തിന് കൂടുതൽ സ്വാധീനമുണ്ട്. പ്രദേശത്തെ ജെ.ഡി.യു എം.പി അലോക് കുമാർ സുമൻ വോട്ടിങ് നടക്കുന്ന ഹാളിൽ നിയമവിരുദ്ധമായി പ്രവേശിച്ചത് വോട്ടെണ്ണൽ സ്വാധീനിക്കാനാണ്.
സമാനമായി, അർറയിലും ദാരോന്ധയിലും വിവിപാറ്റും വോട്ടിങ് മെഷീൻ എണ്ണവും തമ്മിൽ വ്യത്യാസം ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അതിനാൽ മൂന്ന് മണ്ഡലങ്ങളിലും വീണ്ടും വോട്ടെണ്ണണമെന്നാണ് ആവശ്യം. സ്ഥാനാർഥികളെ ഭീഷണിപ്പെടുത്തുന്നതായും ജയിച്ചവർക്ക് സർട്ടിഫിക്കറ്റ് നൽകുന്നില്ലെന്നും കോൺഗ്രസ് ആരോപിച്ചു.
അതേസമയം, ആർ.ജെ.ഡിയുടെ ആരോപണം ഇലക്ഷൻ കമീഷൻ നിഷേധിച്ചു.റീ കൗണ്ടിങ് ആവശ്യം പരിശോധിച്ചുവരുകയാണെന്ന് രാത്രി വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിൽ അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.