കെയ്റൊ: ഇൗജിപ്തിലെ മുസ്ലിം ബ്രദർഹുഡ് നേതാക്കളിൽ പ്രമുഖനായിരുന്ന ഡോ. ഉസാമുൽ അർയാൻ (66) ജയിലിൽ മരിച്ചു. ഹൃദയസതംഭനെത്ത തുടർന്നായിരുന്നു മരണമെന്ന് കെയ്െറായിലെ ജയിൽ അധികൃതർ അറിയിച്ചു. ബ്രദർഹുഡിെൻറ രാഷ്ട്രീയ വിഭാഗമായ ഫ്രീഡം ആൻഡ് ജസ്റ്റീസ് പാർട്ടിയിലെ ഡെപ്യൂട്ടി ലീഡറായിരുന്നു അർയാൻ.
2013ൽ പട്ടാള അട്ടിമറിയിലൂടെ പാർട്ടിയെ അധികാരത്തിൽ നിന്ന് പുറത്താക്കിയ ശേഷം ഇദ്ദേഹത്തെ ജയിലിൽ അടക്കുകയായിരുന്നു. കെയ്റൊയിലെ തോറ ജയിലിലായിരുന്നു അദ്ദേഹത്തെ പാർപ്പിച്ചിരുന്നത്. ഇൗജിപ്തിൽ മുല്ലപ്പൂ വിപ്ലവാനന്തരമുണ്ടായ സംഭവങ്ങളിൽ കുറ്റം ആരോപിച്ചാണ് അദ്ദേഹത്തെ ജയിലിൽ അടച്ചത്.
2019 ജൂണിൽ ബ്രദർഹുഡ് നേതാവും ഇൗജിപ്തിെൻറ മുൻ പ്രസിഡൻറുമായിരുന്ന മുഹമ്മദ് മുർസി തോറ ജയിൽ സമുച്ചയത്തിലെ കോടതി മുറിയിൽ കുഴഞ്ഞുവീണ് മരിച്ചിരുന്നു. ഉസാമുൽ അർയാനെ ഹൃദയാഘാതത്തെ തുടർന്ന് ജയിൽ ആശുപത്രിയിലേക്ക് മാറ്റിയിരുന്നെന്നും ചികിത്സയ്ക്കിടെ മരിച്ചുവെന്നുമാണ് ജയിൽ വൃത്തങ്ങൾ പറയുന്നത്.
'അദ്ദേഹത്തിെൻറ മരണത്തെക്കുറിച്ച് ജയിൽ അധികൃതർ ഞങ്ങളെ അറിയിക്കുകയായിരുന്നു. മരണം സ്വാഭാവികമാണെന്നാണ് അവർ ഞങ്ങളോട് പറഞ്ഞത്'. ബ്രദർഹുഡ് അഭിഭാഷകനായ അബ്ദുൽ മൊനീം അബ്ദുൽ മക്സൂദ് പറഞ്ഞു.
തോറയിലെ മറ്റ് തടവുകാരുടെ ബന്ധുക്കൾ അവരുടെ ആരോഗ്യത്തെക്കുറിച്ച് മുമ്പ് ആശങ്കകൾ ഉന്നയിച്ചിരുന്നു. മതിയായ ആരോഗ്യ പരിരക്ഷയില്ലാതെ അവരെ മോശം അവസ്ഥയിൽ പാർപ്പിച്ചിരിക്കുകയാണെന്നും ബന്ധുക്കൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.