ഫുജൈറയിലുണ്ട്​ പവിഴപുറ്റുകള്‍ വിളയും പാടം

നാടി​െൻറ തണുപ്പുള്ള ഒരുപാട്​ പച്ചക്കറിപ്പാടങ്ങൾ കാണാം​ ഫുജൈറയുൾപ്പെടെ യു.എ.ഇയിലെ വിവിധ എമിറേറ്റുകളിൽ. എന്നാൽ പവിഴപ്പുറ്റുകൾ വിളയുന്ന പാടം കാണാൻ ഫു​ജൈറയിലേക്ക്​ തന്നെ വരണം. പവിഴപുറ്റുകള്‍ സംരക്ഷിക്കുന്നതിന്‍റെ ഭാഗമായി ഫുജൈറ മുനിസിപ്പാലിറ്റി, ദിബ്ബ മുനിസിപ്പാലിറ്റി, ഫുജൈറ സാഹസിക കേന്ദ്രം എന്നിവയുമായി സഹകരിച്ച് യു.എ.ഇ കാലാവസ്ഥ പരിസ്ഥിതി മന്ത്രാലയമാണ്​ പവിഴപുറ്റുകള്‍ നട്ടുപിടിപ്പിച്ച് ഒരു വിശാലമായ തോട്ടം സ്ഥാപിക്കുന്ന പദ്ധതിക്ക്​ തുടക്കമിട്ടത്​.

അഞ്ചു വര്‍ഷത്തിലധികം സമയമെടുക്കുന്ന ഈ പദ്ധതി വഴി ഒന്നര ദശലക്ഷം പവിഴപുറ്റുകള്‍ നട്ടുപിടിപ്പിച്ച് സംരക്ഷിക്കുകയാണ് ലക്ഷ്യം. മൂന്ന് ലക്ഷം ചതുരശ്ര മീറ്ററില്‍ കൂടുതല്‍ വിസ്തൃതിയില്‍ ഒരുക്കുന്ന ഈ പദ്ധതി രാജ്യത്തിന്‍റെ മത്സ്യവിഭവ സമ്പത്തും ശക്തിപെടുത്തും. വിനോദ സഞ്ചാരികളെയും മുങ്ങല്‍ വിദഗ്ധരെയും സമുദ്രജീവിത പ്രേമികളെയും ആകർഷിപ്പിക്കുന്ന ഇക്കോ ടൂറിസം സാധ്യതയും ഇതിനുണ്ട്​. ഫുജൈറ സാഹസിക കേന്ദ്രത്തിനു കീഴില്‍ പരിശീലനം നേടിയ ആളുകളാണ് പാർക്ക്​ നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഇതിനോടകം പതിനായിരത്തില്‍ അധികം പവിഴപുറ്റുകള്‍ ഫുജൈറ, ദിബ്ബ ഭാഗങ്ങളില്‍ സ്ഥാപിച്ചു കഴിഞ്ഞു.

ഫുജൈറ അണ്ടര്‍വാട്ടര്‍ മ്യൂസിയവും ഇതോടനുബന്ധിച്ച്​ സജജമാക്കും. ഇവിടെ യു.എ.ഇ യിലെ ഭരണാധികാരികളുടെ ഫ്രെയിം ചെയ്ത ഫോട്ടോകള്‍ സ്ഥാപിച്ചു കഴിഞ്ഞു.

ഫുജൈറ കിരീടാവകാശി ശൈഖ് മുഹമ്മദ്‌ ബിന്‍ ഹമദ് അല്‍ ശര്‍ഖിയുടെ നിര്‍ദേശാനുസരണമാണ്​ പ്രവർത്തനങ്ങൾ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.