കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇൻസ്റ്റാഗ്രാമിലെ സെലിബ്രിറ്റി പേജുകളിൽ നിറഞ്ഞുനിൽക്കുന്നത് മാലദ്വീപിലെ ചിത്രങ്ങളാണ്. മിക്ക താരങ്ങളും ഈ കോവിഡ് കാലത്ത് ഏറ്റവും സുരക്ഷിതമായി യാത്ര ചെയ്യാൻ കണ്ടെത്തിയ സ്ഥലമാണ് ഈ കൊച്ചുദ്വീപ് രാജ്യം. ദിവസങ്ങൾക്ക് മുമ്പ് വിവാഹിതരായ നടി കാജല്‍ അഗര്‍വാളും ഭര്‍ത്താവ് ഗൗതം കിച്ച്ലുവും ഹണിമൂണ്‍ ആഘോഷിച്ചതും ഇവിടെ തന്നെയായിരുന്നു. വെള്ളത്തിനടിയിലെ അത്യാഡംബര റിസോർട്ടിലായിരുന്നു ഇവരുടെ താമസം.
മാലദ്വീപിൽനിന്ന് പുതിയൊരു വാർത്തയാണ് ഇപ്പോൾ വന്നിരിക്കുന്നത്. ഒരു വർഷം മുഴുവൻ അൺലിമിറ്റഡ് താമസമൊരുക്കി സഞ്ചാരികളെ ആകർഷിക്കാൻ ഒരുങ്ങുകയാണ് അനന്തര വേളി ലക്ഷ്വറി റിസോർട്ട്. അഡൾറ്റ് ഓൺലി റിസോർട്ട് കൂടിയാണിത്. രണ്ടുപേർക്ക് സ്വകാര്യ ദ്വീപിൽ കടലിന് മുകളിലുള്ള അതിഗംഭീര കോട്ടേജിലാണ് താമസിക്കാൻ അവസരം ലഭിക്കുക.
30,000 ഡോളറാണ് (22,36,137 രൂപ) ഇതിനായി ഈടാക്കുന്നത്. ഇതിൽ താമസത്തിന് പുറമെ വിമാനത്താവളത്തിൽനിന്നും തിരിച്ചുമുള്ള യാത്ര, ബ്രേക്ക്ഫാസ്റ്റ് എന്ന ഉൾപ്പെട്ടിരിക്കുന്നു. കൂടെ ആയുർവേദ സ്പാ ചികിത്സകൾ, മാലദ്വീപ് പാചക പാഠങ്ങൾ, ഡൈവിംഗ്, സ്നോർക്കെലിംഗ്, സർഫിംഗ് പോലുള്ള പ്രവർത്തനങ്ങൾക്ക് ഇളവും ലഭിക്കും.
അതേസമയം, യാത്രക്കാർക്ക് ചില നിബന്ധനകൾ ഇവർ മുന്നോട്ടുവെച്ചിട്ടുണ്ട്. രണ്ടുപേർക്കാണ് താമസിക്കാനാവുക. തുക മുഴുവനും ആദ്യം താമസിക്കാൻ വരുേമ്പാൾ നൽകണം. ഇതോടൊപ്പം രണ്ട് ഗെസ്റ്റുകളുടെയും പേര് നൽകണം. ഇവർക്ക് മാത്രമേ താമസിക്കാനാവൂ. 2021 ജനുവരി ഒന്ന് മുതൽ ഡിസംബർ 23 വരെയാണ് പാക്കേജിെൻറ കാലാവധി. ഈ സമയം നീട്ടിനൽകുന്നതല്ല. ഇതിനിടയിൽ എത്ര തവണ വേണമെങ്കിലും വന്ന് താമസിക്കാം. ഈ സമയത്തെല്ലാം എയർപോർട്ടിൽനിന്നുള്ള വാഹനവും സ്പീഡ് ബോട്ട് സൗകര്യവും റിസോർട്ട് ഏർപ്പെടുത്തും.
അൺലിമിറ്റഡ് താമസമടക്കം നിരവധി ഓഫറുകളാണ് മാലദ്വീപ് ഈ കോവിഡ് കാലത്ത് സഞ്ചാരികളെ ആകർഷിക്കാനായി ഒരുക്കിവെച്ചിരിക്കുന്നത്. നേരത്തെ സഞ്ചാരികൾക്കായി ലോയൽറ്റി പദ്ധതി പ്രഖ്യാപിച്ചിരുന്നു മാലദ്വീപ് അധികൃതർ. മാലദ്വീപ് ബോർഡർ മൈൽസ് എന്ന പദ്ധതിപ്രകാരം മൂന്ന് ഗ്രേഡുകളാണുള്ളത്. അബാരാന (ഗോൾഡ്), അൻറാര (സിൽവർ), ഐഡ (വെങ്കലം) എന്നിങ്ങനെയാണ് ഇവയുടെ പേര്. മാലദ്വീപിലേക്ക് വരുന്ന ഒാരോ സഞ്ചാരിക്കും യാത്രയുടെ സ്വഭാവമനുസരിച്ച് ഇവ ലഭ്യമാകും. ഇതിലൂടെ ലഭിക്കുന്ന പോയിൻറുകൾ ഉപയോഗിച്ച് വ്യത്യസ്ത ആനുകൂല്യങ്ങൾ കരസ്ഥമാക്കാം.
എത്രതവണ സന്ദർശിച്ചു, എത്രദിവസം താമസിച്ചു തുടങ്ങിയവ അടിസ്ഥാനമാക്കിയാകും പോയിൻറുകൾ നേടാനാവുക. പ്രത്യേക ആഘോഷ വേളകളിൽ അധിക പോയിൻറുകൾ നേടാനും അവസരമുണ്ട്. 2020 ഡിസംബർ മുതലാണ് പദ്ധതി ആരംഭിക്കുക. സഞ്ചാരികൾക്കായി ഇത്തരത്തിൽ ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുന്ന ആദ്യ രാജ്യമാണ് മാലദ്വീപ്. കോവിഡാനന്തര കാലത്ത് ഇത് ടൂറിസത്തിന് ഏറെ ഉൗർജം നൽകുമെന്നാണ് പ്രതീക്ഷ.
മാലദ്വീപിെൻറ സമ്പദ്‌വ്യവസ്ഥയിൽ ടൂറിസത്തിന് ഏറെ പ്രാധാന്യമുണ്ട്. ലോക്ഡൗണിന് ശേഷം ആദ്യമായി അതിർത്തികൾ തുറന്ന ഏഷ്യയിലെ രാജ്യങ്ങളിലൊന്നാണിത്. കൂടാതെ ഇന്ത്യയുമായി ട്രാവൽ ബബ്ളിെൻറ ഭാഗമായതിനാൽ വിമാന സർവിസും നിലവിൽ ഇവിടേക്കുണ്ട്.
ലോക്ഡൗണിന് ശേഷം ജൂലൈയിലാണ് വിനോദസഞ്ചാരികൾക്കായി മാലദ്വീപ് വീണ്ടും തുറന്നത്. ഒക്ടോബർ 15ന് രാജ്യാന്തര സന്ദർശകർക്കായി റിസോർട്ടുകളും ആരംഭിച്ചു. കോവിഡ് നെഗറ്റീവ് പരിശോധനാഫലം കൈയിലുള്ള ആര്‍ക്കും ഇവിടം സന്ദര്‍ശിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.