കോന്നി: വെള്ളച്ചാട്ടങ്ങൾ കൊണ്ട് സമ്പന്നമായ കോന്നിയിൽ തുടർച്ചയായി പൊയയ്ത മഴയിൽ വെള്ളച്ചാട്ടങ്ങൾക്ക് പുതു ജീവൻ. മണ്ണീറ, പൂച്ചക്കുളം, രാജഗിരി, ചെളിക്കുഴി, മീന്മൂട്ടി, ചെങ്ങറ തുടങ്ങി നിരവധി വെള്ളച്ചാട്ടങ്ങൾ ആണ് കോന്നിയിൽ ഉള്ളത്. തുടർച്ചയായി മഴ പെയ്തതോടെ കോന്നിയിലെ എല്ലാ വെള്ളച്ചാട്ടങ്ങളും ഇപ്പോൾ സജീവമാണ്. അടവിയിൽ കുട്ടവഞ്ചി സവാരിക്ക് എത്തുന്നവരാണ് മണ്ണീറ വെള്ളച്ചാട്ടത്തിൽ എത്തുന്നത്. കുടുംബമായി എത്തുന്നവരാണ് ഏറെയും. കൂടൽ രാജഗിരി, പൂച്ചക്കുളം വെള്ളച്ചാട്ടങ്ങളിലും നിരവധി സഞ്ചാരികൾ എത്തുന്നുണ്ട്. വിവാഹ ആൽബങ്ങൾ ഷൂട്ട് ചെയ്യുന്നവരുടെ ഇഷ്ട ലൊക്കേഷനുമാണ് ഈ വെള്ളച്ചാട്ടങ്ങൾ.
മണ്ണീറ, രാജഗിരി വെള്ളച്ചാട്ടങ്ങളിലേക്ക് അപകട ഭീതി ഇല്ലാതെ കൊച്ചുകുട്ടികൾക്ക് പോലും എത്താൻ കഴിയും. എന്നാൽ, പലയിടത്തും വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യം ഇല്ലാത്തതും വെള്ളച്ചാട്ടങ്ങളിലേക്ക് കടക്കാൻ വഴികൾ ഇല്ലാത്തതും വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. മാത്രമല്ല ഇത്തരം വെള്ളച്ചാട്ടങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ വനം വകുപ്പൊ ഏറ്റെടുത്താൽ പ്രദേശത്തിന്റെ വികസനത്തിനും വഴി തെളിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.