ഹിമാചലിലെ വിസ്മയം: മഞ്ഞിൽ പൊതിഞ്ഞ് സിസു തടാകം

ഷിംല: ലോകത്തിന്റെ പലഭാഗങ്ങളിലും ഇപ്പോൾ അതിശൈത്യമാണ്. ഉത്തരേന്ത്യയിലെ പല പ്രദേശങ്ങളിലും അതിശൈത്യം രേഖപ്പെടുത്തുന്നുണ്ട്. ഇപ്പോഴിതാ ഹിമാചല്‍ പ്രദേശിലെ ലഹൗള്‍ പ്രദേശത്തെ തണുത്തുറഞ്ഞ സിസു തടാകമാണ്‌ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. കൊടുംതണുപ്പില്‍ തണുത്തുറഞ്ഞ് കിടക്കുന്ന തടാകത്തിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലും വൈറലാണ്.

സമുദ്ര നിരപ്പില്‍ നിന്നും 12,000 അടിയിലധികം ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന സിസു തടാകവും പരിസര പ്രദേശങ്ങളും മഞ്ഞില്‍ മൂടപ്പെട്ടിരിക്കുകയാണ്. ദിവസങ്ങള്‍ക്ക് മുന്‍പ് ഇവിടത്തെ താപനില മൈനസ് 15 ഡിഗ്രി വരെ താഴ്ന്നിരുന്നു. ഇതിന് ശേഷമാണ് തടാകത്തിലെ ജലത്തിന് മുകളില്‍ ഐസ് പാളി രൂപപ്പെട്ടത്. സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളിലെ മഞ്ഞ് കാഴ്ചകള്‍ക്ക് സമാനമായതിനാൽ നിരവധി സഞ്ചാരികളാണ് ഇവിടുത്തെ ദൃശ്യഭംഗി ആസ്വാദിക്കാൻ എത്തുന്നത്. കൂടാതെ ഐസ് സ്‌കേറ്റിങ് ഉള്‍പ്പടെയുള്ള മത്സരങ്ങളും ഇവിടെ നടക്കുന്നുണ്ട്.

ലഹൗള്‍ താഴ്‌വരയിലാണ് സിസു ഗ്രാമം സ്ഥിതി ചെയ്യുന്നത്. ബുദ്ധമത വിശ്വാസികളാണ് സിസു ഗ്രാമവാസികളില്‍ ഏറിയ പങ്കും. ചന്ദ്ര നദിയുടെ തീരത്താണ് മനുഷ്യ നിര്‍മിത തടാകമായ സിസു തടാകം സ്ഥിതി ചെയ്യുന്നത്. സിസുവിലെ മനോഹരമായ കാഴ്ചകളിലൊന്ന് സിസു വെള്ളച്ചാട്ടമാണ്.

Tags:    
News Summary - Sissu Lake in Himachal Pradesh transforms into icy wonderland

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.