ആമകളുടെ സ്വന്തം മസീറ

​ക​ട​ലാ​മ​ക​ളു​ടെ ഏ​റെ പ്രി​യ​പ്പെ​ട്ട പ്ര​ജ​ന​ന കേ​ന്ദ്ര​മാ​ണ് ഒ​മാ​നി​ലെ മ​സീ​റ ദ്വീ​പ്. അ​തി​നാ​ൽ ലോ​ക​ത്തി​ലെ അ​റി​യ​പ്പെ​ടു​ന്ന ഏ​ഴു വി​ഭാ​ഗം ക​ട​ലാ​മ​ക​ളി​ൽ നാ​ലു വി​ഭാ​ഗ​വും മ​സീ​റ​യി​ൽ മു​ട്ട​യി​ടാ​നെ​ത്തു​ന്നു. നീ​ണ്ട ത​ല​യ​ൻ, പ​ച്ച ആ​മ, ഹോ​സ്ബി​ൽ, ഒ​ലീ​വ് റെ​ഡ്‍ലീ​സ് എ​ന്നി​വ​യാ​ണ് മ​സീ​റ​യി​ൽ മു​ട്ട​യി​ടാ​നെ​ത്തു​ന്ന ആ​മ​ക​ൾ. ഇ​വ​യി​ൽ പ​ല​തും വം​ശ​നാ​ശ ഭീ​ഷ​ണി നേ​രി​ടു​ന്ന​വ​യാ​ണ്. മ​സീ​റ ദ്വീ​പി​ലെ അ​നി​ത​ര സാ​ധാ​ര​ണ​മാ​യ ക​ട​ൽ പ​രി​സ്ഥി​തി​യാ​ണ്​ ക​ട​ലാ​മ​ക​ളെ മ​സീ​റ​യി​ലേ​ക്ക് ആ​ക​ർ​ഷി​ക്കു​ന്ന​ത്.

ആ​മ​ക​ൾ​ക്ക് ഇ​ഷ്ട​പ്പെ​ട്ട ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ളും മ​സീ​റ ക​ട​ലി​ൽ സു​ല​ഭ​മാ​യി ല​ഭി​ക്കു​ന്നു. നീ​ണ്ട​ത​ല​യ​ൻ ആ​മ മാം​സ​ഭു​ക്കാ​ണ്. ഞ​ണ്ടു​ക​ൾ, ക​ക്ക​ക​ൾ, ക​ട​ൽ ഒ​ച്ചു​ക​ൾ, ക​ല്ലു​മ​ക്കാ​യ​ക​ൾ എ​ന്നി​വ​യാ​ണ് ഇ​വ​യു​ടെ ഇ​ഷ്ട ഭ​ക്ഷ​ണം. പ​ച്ച ആ​മ​ക​ൾ ക​ട​ൽ സ​സ്യ​ങ്ങ​ളും ക​ട​ൽ പു​ല്ലു​ക​ളും ക​ള​ക​ളു​മാ​ണ് ഭ​ക്ഷി​ക്കു​ന്ന​ത്. ഒ​ലീ​വ് റെ​ഡ്‍ലീ​സ് ഞ​ണ്ടു​ക​ൾ, കൊ​ഞ്ചു​ക​ൾ, ക​ട​ൽ ഒ​ച്ചു​ക​ൾ, ജ​ല്ലി മ​ത്സ്യം എ​ന്നി​വ​യും ഭ​ക്ഷി​ക്കു​ന്നു.

ഈ ​ആ​മ​വി​ഭാ​ഗ​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട ജ​ന​ന സ്ഥ​ല​മാ​ണ് മ​സീ​റ. ഇ​വി​ടെ വി​രി​ഞ്ഞ ആ​മ​ക​ൾ വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞ് മ​സീ​റ​യി​ൽ ത​ന്നെ മു​ട്ട​യി​ടാ​നും എ​ത്തും. മേ​യ് മു​ത​ൽ സെ​പ്റ്റം​ബ​ർ വ​രെ​യു​ള്ള കാ​ല​യ​ള​വി​ലാ​ണ് ലോ​ക​ത്തെ​മ്പാ​ടു​മു​ള്ള ക​ട​ലു​ക​ളി​ൽ ജീ​വി​ക്കു​ന്ന ആ​മ​ക​ൾ മ​സീ​റ ദ്വീ​പി​​ലേ​ക്ക് ദേ​ശാ​ട​നം ന​ട​ത്തു​ന്ന​ത്. ഇ​വി​ടെ​യെ​ത്തു​ന്ന ആ​മ​ക​ൾ അ​വ​രു​ടെ മു​ൻ​ത​ല​മു​റ​ക​ൾ ചെ​യ്ത​പോ​ലെ വ്യ​ത്യ​സ്ത മേ​ഖ​ല​ക​ളി​ലാ​ണ് മു​ട്ട​യി​ടാ​ൻ സ്ഥ​ലം ക​ണ്ടെ​ത്തു​ന്ന​ത്. ദ്വീ​പി​നു ചു​റ്റും നാ​ലു​വി​ഭാ​ഗം ആ​മ​ക​ൾ​ക്ക് വ്യ​ത്യ​സ്ത​മാ​യ മു​ട്ട​യി​ട​ൽ കേ​ന്ദ്ര​ങ്ങ​ളു​ണ്ട്. മു​ട്ട​ക​ൾ വി​രി​ഞ്ഞ കു​ഞ്ഞു​ങ്ങ​ൾ പു​റ​ത്തു​വ​രാ​ൻ അ​നു​യോ​ജ്യ​മാ​യ മ​ണ​ലു​ക​ളു​ള്ള മേ​ഖ​ല​ക​ളാ​ണ് ഇ​വ മു​ട്ട​യി​ടാ​ൻ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. മു​ട്ട​യി​ട്ട ശേ​ഷം മ​ക്ക​ളെ അ​നാ​ഥ​മാ​ക്കി തി​രി​ച്ചു​പോ​വു​ക​യാ​ണ് അ​മ്മ ആ​മ. അ​തി​നാ​ൽ ത​ന്റെ കു​ഞ്ഞു​ങ്ങ​ൾ വി​രി​ഞ്ഞ് ക​ട​ലി​ലെ​ത്താ​ൻ പ​റ്റി​യ ഏ​റ്റ​വും അ​നു​യോ​ജ്യ സ്ഥ​ല​മാ​ണ് അ​മ്മ ആ​മ​ക​ൾ ക​ണ്ടെ​ത്തു​ന്ന​ത്.

 

സ​ന്ദ​ർ​ശ​ക​രെ ആ​ക​ർ​ഷി​ച്ച് ആ​മ​ക്കൂ​ടു​ക​ൾ

മ​സീ​റ​യി​ലെ ആ​മ​ക്കൂ​ടു​ക​ൾ ലോ​ക​ത്തെ​മ്പാ​ടു​മു​ള്ള സ​ന്ദ​ർ​ശ​ക​രെ ഏ​റെ ആ​ക​ർ​ഷി​ക്കു​ന്ന​താ​ണ്. ആ​മ​ക​ൾ ചി​ല​പ്പോ​ൾ മു​ട്ട​യി​ടാ​ൻ ര​ണ്ട് കു​ഴി​ക​ൾ ഒ​രു​ക്കും. ഇ​വ​യി​ൽ ഒ​ന്നി​ൽ മാ​ത്ര​മാ​ണ് മു​ട്ട​യി​ടു​ന്ന​ത്. കാ​ൽ ന​ട​ക്കാ​രി​ൽ​നി​ന്നും മു​ട്ട​ക​ളെ സം​ര​ക്ഷി​ക്കാ​നാ​ണി​ത്. നി​ല​വി​ൽ ആ​മ​ക​ൾ നി​ര​വ​ധി വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്നു​ണ്ട്. മ​ത്സ്യ ബ​ന്ധ​ന വ​ല​ക​ൾ, പ്ര​കാ​ശ മ​ലി​നീ​ക​ര​ണം, ക​ട​ൽ ജീ​ർ​ണ​ങ്ങ​ൾ, ക​ട​ലി​ലെ ഗ​താ​ഗ​തം എ​ന്നി​വ ആ​മ​ക​ൾ​ക്ക് ഭീ​ഷ​ണി​യാ​ണ്. ഇ​ത് മ​സീ​റ​യി​ൽ മാ​ത്ര​മ​ല്ല ആ​ഗോ​ള ത​ല​ത്തി​ലെ പ്ര​ശ്ന​മാ​ണ്.

ആ​മ​ക​ളി​ൽ നീ​ണ്ട ത​ല​യ​നും പ​ച്ച ആ​മ​ക​ളു​മാ​ണ് രൂ​ക്ഷ​മാ​യ വം​ശ​നാ​ശ ഭീ​ഷ​ണി നേ​രി​ടു​ന്ന​ത്. മ​റ്റു ര​ണ്ട് വി​ഭാ​ഗ​ങ്ങ​ളും വം​ശ​നാ​ശ ഭീ​ഷ​ണി​യി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണ്. എ​ന്നാ​ൽ, ഒ​മാ​ൻ ആ​മ​ക​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​ന് വ​ൻ മു​ൻ​ക​രു​ത​ലു​ക​ളാ​ണ് എ​ടു​ക്കു​ന്ന​ത്. ഓ​രോ വ​ർ​ഷ​വും ഇ​വി​ടെ 30,000ത്തി​ല​ധി​കം നീ​ണ്ട ത​ല​യ​ൻ ആ​മ​ക​ൾ മാ​ത്രം എ​ത്തു​ന്നു​ണ്ട്. ഈ ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ഏ​റ്റ​വും അ​ധി​കം ആ​മ​ക​ൾ​ക്ക് ആ​തി​ഥേ​യ​ത്വം ന​ൽ​കു​ന്ന​ത് മ​സീ​റ​യാ​ണ്. അ​തി​നാ​ൽ മ​സീ​റ ഈ ​വി​ഭാ​ഗം ആ​മ​ക​ളു​ടെ പ്ര​ധാ​ന മു​ട്ട​യി​ട​ൽ കേ​ന്ദ്രം കൂ​ടി​യാ​ണ്. ഇ​വ​യു​ടെ സം​ര​ക്ഷ​ണം ഉ​റ​പ്പു​വ​രു​ത്താ​ൻ ഒ​മാ​ൻ പ​രി​സ്ഥി​തി അ​തോ​റി​റ്റി മ​റ്റ് വി​ഭാ​ഗ​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ച് നി​ര​വ​ധി പ​ദ്ധ​തി​ക​ൾ ആ​വി​ഷ്‍ക​രി​ച്ചി​ട്ടു​ണ്ട്.

 

സം​ര​ക്ഷ​ണ​മൊ​രു​ക്കി അ​ധി​കൃ​ത​ർ

മ​സീ​റ​യി​ലെ ആ​ളൊ​ഴി​ഞ്ഞ തീ​ര​വും ക​ട​ലി​ലെ ചൂ​ടു​വെ​ള്ള​വും നീ​ണ്ട​ത​ല​യ​ൻ ആ​മ​ക​ൾ​ക്ക് മു​ട്ട​യി​ടാ​ൻ ഏ​റെ അ​നു​യോ​ജ്യ​മാ​ണ്. ദ്വീ​പി​ന്റെ ഒ​റ്റ​പ്പെ​ട​ലും ഊ​ഷ​ര​മാ​യ ഭൂ​പ്ര​കൃ​തി​യും പൊ​തു​വേ ശ​ല്യ​മൊ​ന്നു​മി​ല്ലാ​ത്ത അ​വ​സ്ഥ​യും മു​ട്ട​യി​ട​ലി​ന് ഏ​റെ സൗ​ക​ര്യ​മാ​വു​ന്നു. റി​മാ​നി എ​ന്ന് പ്രാ​ദേ​ശി​ക​മാ​യി അ​റി​യ​പ്പെ​ടു​ന്ന നീ​ണ്ട ത​ല​യ​ൻ ആ​മ​ക​ൾ നൂ​റ്റാ​ണ്ടു​ക​ളാ​യി ഇ​വി​ടെ മു​ട്ട​യി​ടാ​നെ​ത്തു​ന്നു​ണ്ട്. അ​തി​നാ​ൽ മ​സീ​റ​യി​ലെ​ത്തു​ന്ന ആ​മ​ക​ൾ​ക്ക് സം​ര​ക്ഷ​ണം ന​ൽ​കാ​നും ദ്വീ​പി​ന്റെ ആ​വാ​സ​വ്യ​വ​സ്ഥ നി​ല​നി​ർ​ത്താ​നും അ​ധി​കൃ​ത​ർ വ​ലി​യ ശ്ര​മ​ങ്ങ​ളാ​ണ് ന​ട​ത്തു​ന്ന​ത്. 1970 മു​ത​ൽ ത​ന്നെ ഇ​തി​ന്റെ ശ്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ചി​രു​ന്നു. 1970ലാ​ണ് ഒ​മാ​നി​ലെ ആ​ദ്യ​ത്തെ ആ​മ ഗ​വേ​ഷ​ണ കേ​ന്ദ്രം മ​സീ​റ​യി​ൽ ആ​രം​ഭി​ച്ച​ത്. ആ​മ​ക​ളെ നി​രീ​ക്ഷി​ക്കു​ക​യും അ​വ​യെ സം​ര​ക്ഷി​ക്കു​ക​യും മ​സീ​റ​യെ ആ​മ സം​ര​ക്ഷ​ണ ഹ​ബ്ബാ​യി മാ​റ്റു​ക​യു​മാ​ണ് കേ​ന്ദ്ര​ത്തി​ന്റെ ല​ക്ഷ്യം.

ആ​മ​ക​ൾ​ക്ക് മു​ട്ട​യി​ടാ​നും മ​റ്റും നി​ര​വ​ധി അ​നു​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളു​ണ്ടെ​ങ്കി​ലും മ​സീ​റ​യി​ൽ വി​ക​സ​നം എ​ത്തി​യ​തോ​ടെ ആ​മ​ക​ൾ​ക്ക് നി​ര​വ​ധി പ്ര​യാ​സ​ങ്ങ​ളും നേ​രി​ടേ​ണ്ടി​വ​രു​ന്നു​ണ്ട്. പ്ര​കാ​ശ മ​ലി​നീ​ക​ര​ണം, അ​റി​യാ​തെ മീ​ൻ​പി​ടി​ത്ത വ​ല​യി​ൽ ആ​മ​ക​ൾ പെ​ട്ടു​പോ​വ​ൽ എ​ന്നി​വ ഇ​തി​ൽ പ്ര​ധാ​ന​പ്പെ​ട്ട​താ​ണ്. വീ​ടു​ക​ളി​ൽ​നി​ന്ന് വ​രു​ന്ന കൃ​ത്രി​മ വെ​ളി​ച്ചം ആ​മ​ക​ളു​ടെ പ്ര​ജ​ന​ന​ത്തി​ന് പ്ര​യാ​സം സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. മു​ട്ട വി​രി​ഞ്ഞ് പു​റ​ത്തു​വ​രു​ന്ന ആ​മ​ക്കു​ട്ടി​ക​ൾ വെ​ളി​ച്ച​ത്തി​ന്റെ ദി​ശ നോ​ക്കി​യാ​ണ് ക​ട​ലി​ലേ​ക്ക് നീ​ങ്ങു​ന്ന​ത്. കൃ​ത്രി​മ​മാ​യ വെ​ളി​ച്ചം കാ​ണു​മ്പോ​ൾ വെ​ളി​ച്ച ദി​ശ​യി​ലൂ​ടെ ചി​ല​പ്പോ​ൾ ക​ര​യി​ലേ​ക്ക് നീ​ങ്ങാ​നും അ​തു​വ​ഴി അ​വ​ക്ക് അ​തി​ജീ​വി​ക്കാ​നു​ള്ള സാ​ധ്യ​ത കു​റ​യു​ക​യും ചെ​യ്യു​ന്നു. മ​ത്സ്യ​ബ​ന്ധ​ന വ​ല​യി​ൽ ആ​മ​ക​ൾ പെ​ട്ടു​പോ​കു​ന്ന​ത് വ​ലി​യ വെ​ല്ലു​വി​ളി​യാ​ണ്. വ​ർ​ഷം തോ​റും 2000 ആ​മ​ക​ൾ ഇ​ങ്ങ​നെ അ​റി​യാ​തെ പ്രാ​ദേ​ശി​ക മ​ത്സ്യ​ബ​ന്ധ​ന​ക്കാ​രു​ടെ വ​ല​യി​ൽ​പെ​ട്ടു പോ​കാ​റു​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്.

Tags:    
News Summary - Masirah Island in Oman is a popular breeding ground for sea turtles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.