ഇടിമിന്നൽ ജാഗ്രത: ഇലവീഴാപുഞ്ചിറയിലും ഇല്ലിക്കൽകല്ലിലും സഞ്ചാരികൾക്ക് രണ്ടു ദിവസം വിലക്ക്

കോട്ടയം: ജില്ലയിലെ മലയോരവിനോദസഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപുഞ്ചിറ, ഇല്ലിക്കൽകല്ല് എന്നിവിടങ്ങളിലെ സഞ്ചാരികളുടെ പ്രവേശനം രണ്ടുദിവസത്തേക്ക് നിരോധിച്ചു. ജില്ലയിൽ രണ്ടുദിവസം ശക്തമായ ഇടിമിന്നലിന് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പു നൽകിയ സാഹചര്യത്തിലാണ് തീരുമാനം.

ജൂൺ എട്ട്, ഒൻപത് തിയതികളിൽ പ്രവേശനം നിരോധിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കലക്ടർ വി. വിഗ്നേശ്വരി ഉത്തരവിട്ടു. 

വടക്കൻ കേരളത്തിൽ ശക്തമായ മഴക്ക് സാധ്യത

തിരുവനന്തപുരം: തെക്കൻ തെലങ്കാനക്ക് മുകളിലേക്ക് മാറിയ ചക്രവാതച്ചുഴിയും തെക്കുകിഴക്കൻ അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദ പാത്തിയെയും തുടർന്ന് അടുത്ത 24 മണിക്കൂറിനുള്ളിൽ വടക്കൻ കേരളത്തിൽ ശക്തമായ മഴക്ക് സാധ്യത.

കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ശനിയാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ തീവ്രമഴയാണ് രേഖപ്പെടുത്തിയത്. 

പൂക്കോട്ട് 140 മില്ലിമീറ്ററും ഇരിഞ്ഞാലക്കുടയിൽ 120 മില്ലിമീറ്ററും ഇരിക്കൂർ, പീച്ചി എന്നിവിടങ്ങളിൽ 90 മില്ലിമീറ്ററും രേഖപ്പെടുത്തി.

Tags:    
News Summary - Thunderstorm alert: Travelers banned for two days at ilaveezhapoonchira and Illikkal Kallu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.