നെല്ലിയാമ്പതി: തുടർച്ചയായി ഉണ്ടാവുന്ന അപകടങ്ങളുടെ പശ്ചാത്തലത്തിൽ ടൂറിസം പോയൻറുകളിൽ കൂടുതൽ സുരക്ഷക്ക് ആവശ്യമുയരുന്നു.
സീതാർകുണ്ട് വ്യൂ പോയൻറ്, കേശവൻപാറ, മിന്നാമ്പാറ ഭാഗങ്ങളിൽ അപകടങ്ങൾ ആവർത്തിക്കുകയാണ്. വിവിധ ഭാഗങ്ങളിൽനിന്ന് എത്തുന്ന ടൂറിസ്റ്റുകൾക്ക് അപകട മേഖലകളിൽ പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ച് മാർഗനിർദേശം നൽകാനും സംവിധാനമില്ല.
വനംവകുപ്പിെൻറ മേൽനോട്ടത്തിലാണ് മേഖലയിലെ ടൂറിസം പോയൻറുകൾ. എന്നാൽ, ഇവിടെ ടൂറിസ്റ്റുകളെ നിയന്ത്രിക്കാനോ ആവശ്യമായ നിർദേശങ്ങളോ നൽകാൻ പോലും ഗാർഡുകളെ നിയോഗിച്ചിട്ടില്ല.
ഇതിനായി പരിശീലനം ലഭിച്ചവരെ നിയോഗിക്കണമെന്ന ആവശ്യം നിലനിൽക്കുന്നുവെങ്കിലും നടപ്പായിട്ടില്ല. അബദ്ധവശാൽ അപകടത്തിൽപെടുന്നവരെ രക്ഷിക്കാനും ഒരു സംവിധാനവുമില്ല. വിഷയത്തിൽ അധികൃതർ അടിയന്തരമായി ഇടപെടണമെന്നും നടപടി സ്വീകരിക്കണമെന്നുമാണ് പ്രദേശവാസികളടക്കമുള്ളവരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.