മരുക്കാഴ്ചകളിലേക്ക് ഡ്രൈ​വ് ചെ​യ്യാം

ന​ഗ​ര​ത്തി​ലെ തി​ര​ക്കു​ക​ളി​ല്‍ നി​ന്നു മാ​റി വ​ശ്യ​സു​ന്ദ​ര​മാ​യ കാ​ഴ്ച​ക​ള്‍ നു​ക​ര്‍ന്നൊ​രു റോ​ഡ് ട്രി​പ്പ് മോ​ഹി​ക്കാ​ത്ത​വ​രു​ണ്ടാ​കു​മോ? അ​ത്ത​രം യാ​ത്രാ​പ്രേ​മി​ക​ള്‍ക്ക് രാ​ജ്യ​ത്ത്, പ്ര​ത്യേ​കി​ച്ച് അ​ബൂ​ദ​ബി​യി​ല്‍ ഒ​ട്ടേ​റെ സാ​ധ്യ​ത​ക​ളാ​ണു​ള്ള​ത്. ജ​ബ​ല്‍ ഹ​ഫീ​ത്, റൂ​ബ് അ​ല്‍ ഖാ​ലി, അ​ല്‍ഐ​ന്‍, ഹ​ത്ത തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ലേ​ക്ക് അ​ബൂ​ദ​ബി​യി​ല്‍ നി​ന്ന് വേ​ഗ​ത്തി​ൽ ഓ​ടി​യെ​ത്താ​ൻ ക​ഴി​യും. ടാ​ങ്ക് നി​റ​യെ ഇ​ന്ധ​ന​മ​ടി​ച്ചും ല​ഘു​ഭ​ക്ഷ​ണ​മൊ​ക്കെ പാ​ഴ്‌​സ​ലാ​ക്കി​യും ഇ​റ​ങ്ങി​ത്തി​രി​ച്ചാ​ല്‍ സ​ന്ധ്യ​മ​യ​ങ്ങു​മ്പോ​ഴോ അ​തി​നു മു​മ്പോ ദൃ​ശ്യ​ഭം​ഗി നു​ക​ര്‍ന്നും കു​റ​ച്ചൊ​ക്കെ സാ​ഹ​സി​ക മ​ല​ക​യ​റ്റ​മൊ​ക്കെ ന​ട​ത്തി​യും മ​നം​നി​റ​ച്ച് തി​രി​കെ വീ​ട​ണ​യാ​നാ​വും.


ജ​ബ​ല്‍ ഹ​ഫീ​ത്

അ​ൽ ഐ​നി​ലെ ജ​ബ​ല്‍ ഹ​ഫീ​ത് യു.​എ.​ഇ​യി​ലെ ത​ന്നെ ഏ​റ്റ​വും ഉ​യ​ര​മേ​റി​യ മ​ല​യാ​ണ്. ചു​രം താ​ണ്ടി ജ​ബ​ല്‍ ഹ​ഫീ​തി​ലേ​ക്ക് അ​ബൂ​ദ​ബി​യി​ല്‍ നി​ന്ന് ര​ണ്ട്​ മ​ണി​ക്കൂ​ര്‍ ദൂ​ര​മാ​ണു​ള്ള​ത്. 1240 മീ​റ്റ​റാ​ണ് ഈ ​മ​ല​യു​ടെ ഉ​യ​രം. ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് വ​ര്‍ഷ​ങ്ങ​ള്‍കൊ​ണ്ട് രൂ​പം​കൊ​ണ്ട ചു​ണ്ണാ​മ്പു​പാ​റ​ക്കെ​ട്ടു​ക​ളി​ല്‍ ക​യ​റി മ​രു​ഭൂ​മി​യി​ലെ​യും അ​ല്‍ ഐ​ന്‍ ന​ഗ​ര​ത്തി​ന്‍റെ​യും അ​തി​ര്‍ത്തി​രാ​ജ്യ​മാ​യ ഒ​മാ​നി​ലെ​യും കാ​ഴ്ച​ക​ള്‍ ഇ​വി​ടെ നി​ന്ന് അ​നു​ഭ​വി​ക്കാം.

റൂ​ബ് അ​ല്‍ ഖാ​ലി

ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ മ​ണ​ല്‍ മ​രു​ഭൂ​മി​ക​ളി​ലൊ​ന്നാ​യ റൂ​ബ് അ​ല്‍ ഖാ​ലി യു.​എ.​ഇ​യി​ലെ മ​രു​ഭൂ​മി​യി​ലൂ​ടെ​യു​ള്ള വാ​ഹ​ന​യാ​ത്ര​ക​ള്‍ക്ക് അ​ന​ന്ത സാ​ധ്യ​ക​ളാ​ണ് ഒ​രു​ക്കു​ന്ന​ത്. സൗ​ദി അ​റേ​ബ്യ, യ​മ​ന്‍, ഒ​മാ​ന്‍, യു.​എ.​ഇ രാ​ജ്യ​ങ്ങ​ളി​ലാ​യാ​ണ് ആ​റ​ര​ല​ക്ഷം ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റി​ലാ​യി റൂ​ബ് അ​ല്‍ ഖാ​ലി വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന​ത്. സൗ​ദി അ​റേ​ബ്യ​യു​ടെ മൊ​ത്തം വി​സ്തൃ​തി​യു​ടെ നാ​ലി​ലൊ​ന്നും റൂ​ബ് അ​ല്‍ ഖാ​ലി​യാ​ണ് ക​വ​ര്‍ന്നി​രി​ക്കു​ന്ന​ത്. ര​ണ്ട​ര​മ​ണി​ക്കൂ​ര്‍ കൊ​ണ്ട് അ​ബൂ​ദ​ബി​യി​ല്‍ നി​ന്ന് റൂ​ബ് അ​ല്‍ ഖാ​ലി​യി​ലെ​ത്താം.

അ​ല്‍ ഐ​ന്‍

അ​ബൂ​ദ​ബി​യി​ല്‍ നി​ന്ന് ഒ​രു മ​ണി​ക്കൂ​റും 50 മി​നി​റ്റും ഡ്രൈ​വ് ചെ​യ്താ​ല്‍ അ​ല്‍ ഐ​നി​ലെ​ത്താം. അ​ല്‍ ഐ​നി​ലെ ഉ​ദ്യാ​ന ന​ഗ​ര​ത്തി​ല്‍ സ​ഞ്ചാ​രി​ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത് ലോ​ക​ത്തി​ലെ ഏ​റ്റ​വും പ​ഴ​ക്കം​ചെ​ന്ന ജ​ന​വാ​സ​കേ​ന്ദ്ര​വും അ​ല്‍ ഐ​ന്‍ മ​രു​പ്പ​ച്ച​യു​മാ​ണ്. ജ​ബ​ല്‍ ഹ​ഫീ​ത്തി​ന്‍റെ സ​മീ​പ​പ്ര​ദേ​ശ​മാ​ണ് അ​ല്‍ ഐ​ന്‍ എ​ന്ന സൗ​ക​ര്യം കൂ​ടി സ​ഞ്ചാ​രി​ക​ള്‍ക്ക് ഉ​പ​യോ​ഗ​പ്പെ​ടു​ത്താം.


ഹ​ത്ത

ഹ​ത്ത​യി​ലേ​ക്ക് ര​ണ്ടേ​മു​ക്കാ​ല്‍ മ​ണി​ക്കൂ​റോ​ളം യാ​ത്രാ​ദൂ​ര​മാ​ണ് അ​ബൂ​ദ​ബി​യി​ല്‍ നി​ന്നു​ള്ള​ത്. ശൈ​ത്യ​കാ​ല​ങ്ങ​ളി​ല്‍ ഹ​ത്ത വാ​ദി ഹ​ബ്ബി​ല്‍ സ​ഞ്ചാ​രി​ക​ള്‍ക്കാ​യി ഒ​ട്ടേ​റെ വി​നോ​ദ സൗ​ക​ര്യ​ങ്ങ​ളു​ണ്ടാ​വും. മൗ​ണ്ടെ​യ്ന്‍ ബൈ​ക്കി​ങ്, ക​യാ​ക്കി​ങ്, അ​മ്പെ​യ്ത്ത്, മ​ഴു​വേ​റ്, സോ​ര്‍ബി​ങ് തു​ട​ങ്ങി​യ വി​വി​ധ ത​രം വി​നോ​ദാ​വ​സ​ര​ങ്ങ​ളാ​ണ് ഇ​വി​ടെ​യു​ണ്ടാ​വു​ക. ഹ​ത്ത അ​ണ​ക്കെ​ട്ടി​ന്‍റെ ഭം​ഗി നു​ക​രേ​ണ്ട​വ​ര്‍ അ​തി​നും മ​ല​ക​യ​റാ​ന്‍ ഇ​ഷ്ട​പ്പെ​ടു​ന്ന​വ​ര്‍ക്ക് അ​തി​നും അ​വ​സ​ര​മു​ണ്ട്.

അ​ല്‍ ഐ​ന്‍ ഒ​യാ​സി​സ്

ചു​ട്ടു​പൊ​ള്ളു​ന്ന വേ​ന​ലി​ലും കു​ളി​രു പ​ക​രാ​നാ​വും വി​ധം സം​വി​ധാ​നി​ച്ച അ​ല്‍ ഐ​ന്‍ ഒ​യാ​സി​സ്. മ​രു​ഭൂ​മി​ക്കു​മേ​ല്‍ ത​ണു​പ്പ് പു​ത​യ്ക്കു​ന്ന ശൈ​ത്യ​ദി​ന​ങ്ങ​ളി​ലെ കു​ടും​ബ​ങ്ങ​ളു​ടെ ഇ​ഷ്ട​യി​ട​മാ​ണ്. അ​ല്‍ഐ​ന്‍ ന​ഗ​ര​ഹൃ​ദ​യ​ത്തി​ല്‍ 3000 ഏ​ക്ക​റി​ലാ​യാ​ണ് അ​ല്‍ഐ​ന്‍ ഒ​യാ​സി​സ് വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന​ത്. 147,000 ഈ​ന്ത​പ്പ​ന​ക​ളും നൂ​റി​ലേ​റെ വ്യ​ത്യ​സ്ത ഇ​നം പ​ച്ച​ക്ക​റി​ക​ളു​മാ​ണ് പ്ര​ദേ​ശ​ത്തെ മ​രു​പ്പ​ച്ച​യാ​ക്കി നി​ല​നി​ര്‍ത്തു​ന്ന​ത്. ഒ​യാ​സി​സി​ന് എ​ട്ട് ക​വാ​ട​ങ്ങ​ള്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്. പ​ടി​ഞ്ഞാ​റ​ന്‍ ഗേ​റ്റാ​ണ് സ​ന്ദ​ര്‍ശ​ക​രെ സ്വാ​ഗ​തം ചെ​യ്യു​ക. പ്ര​വേ​ശി​ക്കു​ന്ന​തു​മു​ത​ല്‍ ക​ണ്‍കു​ളി​ര്‍ക്കു​ന്ന നി​ര​വ​ധി കാ​ഴ്ച​ക​ള്‍ ന​മു​ക്ക് വി​രു​ന്നാ​വും. യു​ന​സ്‌​കോ​യു​ടെ ലോ​ക പൈ​തൃ​ക കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഇ​ടം​പി​ടി​ച്ച യു.​എ.​ഇ​യി​ലെ ആ​ദ്യ ഇ​ട​മാ​ണ് അ​ല്‍ ഐ​ന്‍ ഒ​യാ​സി​സ്.​ഒ​യാ​സി​സി​ലെ മ​ര​ങ്ങ​ള്‍ക്ക് വെ​ള്ള​മെ​ത്തി​ക്കു​ന്ന​തി​ന് 3000 വ​ര്‍ഷം പ​ഴ​ക്ക​മു​ള്ള ഫ​ലാ​ജ് ജ​ല​സേ​ച​ന ചാ​ന​ലാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്ന​തും ശ്ര​ദ്ധേ​യം. ഒ​യാ​സി​സി​ലെ അ​ല്‍ നി, ​ദാ​വൂ​ദ് എ​ന്നീ ര​ണ്ട് ഫ​ലാ​ജ് സം​വി​ധാ​ന​ങ്ങ​ള്‍ ക​ണ്ട​റി​യു​ന്ന​തി​ന് സ​ന്ദ​ര്‍ശ​ക​ര്‍ക്ക് അ​വ​സ​ര​മൊ​രു​ക്കി​യി​ട്ടു​ണ്ട്. ഹ​ജ​ര്‍ മ​ല​യി​ല്‍ നി​ന്നും ജ​ബ​ല്‍ ഹ​ഫീ​തി​ല്‍ നി​ന്നു​മാ​ണ് ഇ​വി​ടേ​ക്കു​ള്ള വെ​ള്ളം എ​ത്തി​ക്കു​ന്ന​ത്. രാ​വി​ലെ എ​ട്ടു​മു​ത​ല്‍ വൈ​കീ​ട്ട് അ​ഞ്ചു​വ​രെ​യാ​ണ് അ​ല്‍ ഐ​ന്‍ ഒ​യാ​സി​സി​ലെ സ​ന്ദ​ര്‍ശ​ന​സ​മ​യം. സൗ​ജ​ന്യ​മാ​ണ് പ്ര​വേ​ശ​നം.​അ​ബൂ​ദ​ബി​യി​ല്‍ നി​ന്ന് 159 കി​ലോ​മീ​റ്റ​ര്‍ ദൂ​ര​മു​ണ്ട് അ​ല്‍ഐ​ന്‍ ഒ​യാ​സി​സി​ലേ​ക്ക്. അ​ബൂ​ദ​ബി​യി​ല്‍ നി​ന്ന് അ​ല്‍ ഐ​ന്‍ റോ​ഡ്/ ഇ 22 ​റോ​ഡി​ലൂ​ടെ കാ​ര്‍മാ​ര്‍ഗം സ​ഞ്ച​രി​ച്ചാ​ല്‍ ഒ​ന്നേ​മു​ക്കാ​ല്‍ മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ല​ക്ഷ്യ​ത്തി​ലെ​ത്താം. ദു​ബൈ ഘു​ബൈ​ബ ബ​സ് സ്റ്റേ​ഷ​നി​ല്‍ നി​ന്ന് അ​ല്‍ ഐ​ന്‍ സെ​ന്‍ട്ര​ല്‍ ബ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് പൊ​തു​ഗ​താ​ഗ​ത മാ​ര്‍ഗ​വും എ​ത്തി​ച്ചേ​രാം.​അ​തേ​പോ​ലെ റാ​സ​ൽ ഖൈ​മ​യി​ലെ ജ​ബ​ൽ ജൈ​സ്, ഫു​ജൈ​റ, ക​ൽ​ബ, ഖോ​ർ​ഫ​ഖാ​ൻ, മ​ദാം, മു​സ​ന്ദം തു​ട​ങ്ങി​യ ഡെ​സ്റ്റി​നേ​ഷ​നു​ക​ളും യാ​ത്രാ പ്രേ​മി​ക​ളു​ടെ ഇ​ഷ്ട​യി​ട​ങ്ങ​ളാ​ണ്. 

Tags:    
News Summary - road trip to Jabal Hafeet, Rub Al Khali, Al Ain, Hatta

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.