മൂന്നാർ: തുറന്ന ആദ്യ ദിനംതന്നെ ഇരവികുളം ദേശീയോദ്യാനത്തിലേക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്ക്. രണ്ടായിരത്തോളം പേരാണ് ശനിയാഴ്ച ഉദ്യാനം സന്ദർശിച്ചത്. ഇതിൽ 460 പേർ ടിക്കറ്റ് മുൻകൂർ ബുക്ക് ചെയ്ത് എത്തിയവരാണ്.
സഞ്ചാരികൾക്ക് കൺനിറയെ കാണാൻ കുഞ്ഞുങ്ങൾ ഉൾപ്പെടെ ഒട്ടേറെ വരയാടുകൾ ടൂറിസം സോണായ രാജമലയിൽ ഉണ്ടായിരുന്നു. ഇത്തവണ പുതുതായി സ്ഥാപിച്ച, ആനമുടിയുടെ പശ്ചാത്തലത്തിലുള്ള സെൽഫി പോയന്റും സഞ്ചാരികളെ ആകർഷിക്കുന്നു.
അഞ്ചാം മൈലിൽനിന്ന് രാജമലവരെ ഏർപ്പെടുത്തിയ ബഗ്ഗി കാറിൽ യാത്ര ചെയ്യാനും സഞ്ചാരികൾ ഏറെ ഉണ്ടായിരുന്നു. മധ്യവേനലവധി ആരംഭിച്ചതോടെ മൂന്നാറിലേക്ക് സന്ദർശകരുടെ വരവ് വർധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.