ബംഗളൂരു: ബംഗളൂരു അപാര്‍ട്ട്‌മെന്റില്‍ കാമുകിയായ യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മലയാളി യുവാവ് കീഴടങ്ങാൻ തയാറാണെന്ന് കർണാടക പൊലീസിനെ അറിയിച്ചു. കണ്ണൂര്‍ സ്വദേശിയായ ആരവ് ആണ് താൻ കീഴടങ്ങാൻ തയാറാണെന്ന് പൊലീസിനെ അറിയിച്ചത്. എന്നാൽ പ്രതി നിലവിൽ ഉത്തരേന്ത്യയിൽ ആണെന്നും പെലീസ് സംഘം അങ്ങോട്ട് പുറപ്പെട്ടതായും കർണാടക പൊലീസ് അറിയിച്ചു.
രാത്രിയോടെ പ്രതിയെ ബംഗളൂരുവിലേക്ക് എത്തിക്കുമെന്നാണ് അറിയുന്നത്. കീഴടങ്ങാനുള്ള സന്നദ്ധത ഫോണിൽ വിളിച്ചാണ് ആരവ് പൊലീസിനെ അറിയിച്ചത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ക്രൂരമായ കൊലപാതകം നടന്നത്. അസം സ്വദേശിനി മായ ഗൊഗോയാണ് (26) കൊല്ലപ്പെട്ടത്.
ബംഗളൂരു ഇന്ദിര നഗറിലെ റോയല്‍ ലിവിങ്സ് അപ്പാർട്മെന്റിലാണ് കൊല നടന്നത്. ശനിയാഴ്ചയാണ് രണ്ടുപേരും ചേർന്ന് സർവിസ് അപാർട്മെന്റില് മുറിയെടുത്തത്. അന്ന് രാത്രി ആരവ് യുവതിയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കൊല നടത്തിയ ശേഷം ആരവ് ദിവസം മുഴുവൻ ആ മുറിയില്‍ തന്നെ കഴിഞ്ഞു. പിറ്റേന്ന് ഞായറാഴ്ച വൈകീട്ടോടെ അപ്പാർട്മെന്റിന് പുറത്തുപോയ ഇയാൾ പിന്നീട് മടങ്ങി വന്നില്ല. രണ്ടു സംഘങ്ങളായി തിരിഞ്ഞ് അന്വേഷണ സംഘം പ്രതിയെ പിടിക്കാനുള്ള തീവ്ര ശ്രമത്തിലായിരുന്നു. കേരളത്തിലടക്കം സംഘം തിരച്ചിൽ നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.