കൊഹിമ: 1963ലാണ് നാഗാലാൻഡ് സംസ്ഥാനം രൂപംകൊണ്ടത്. അന്ന് തൊട്ട് ഇന്നു വരെ 13 തെരഞ്ഞെടുപ്പുകളാണ് സംസ്ഥാനത്ത് നടന്നത്. എന്നാൽ നാളിതുവരെ ഒരു വനിത പോലും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടില്ല.
ഇന്ദിരാഗാന്ധിയെ പോലൊരു പ്രധാനമന്ത്രി ഭരിച്ചു, പ്രതിരോധം, വിദേശകാര്യം, ധനകാര്യം അടക്കമുള്ള മേഖലകളിൽ വനിതകൾ ശക്തമായ സാന്നിധ്യമറിയിച്ച ഇന്ത്യയിലെ കാര്യമാണിത്.
കഴിഞ്ഞ വർഷം എസ്. രാജ്യസഭ അംഗമായി തെരഞ്ഞെടുക്കപ്പെട്ടതോടെ ഫാങ്നോൺ കൊന്യാക് പുതിയ ചരിത്രമെഴുതിയിരുന്നു. നാലു പതിറ്റാണ്ടിനിടെ ആദ്യമായാണ് ഒരു വനിത എം.പിയെ നാഗാലാൻഡിന് ലഭിച്ചത്. 1977ൽ റാണോ എം. ഷൈസ ലോക്സഭ എം.പിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഷെയ്സക്കു ശേഷം എം.പിയാകുന്ന രണ്ടാമത്തെ വനിതയാണ് കൊന്യാക്. മറ്റാരും പത്രിക നൽകാത്തതിനാൽ എതിരില്ലാതെയാണ് അവർ തെരഞ്ഞെടുക്കപ്പെട്ടത്.
സംസ്ഥാനത്തെ വനിതകളുടെ സാക്ഷരത നിരക്ക് 76.11ശതമാനമാണ്. ദേശീയതലത്തിൽ വനിതകളുടെ സാക്ഷരത നിരക്ക് 64.6 ശതമാനമാണ്. സംസ്ഥാനത്ത് ഇതുവരെയായി 20 വനിതകളാണ് നിയമസഭ തെരഞ്ഞെടുപ്പിലേക്ക് മത്സരിച്ചത്. 2018ലെ തെരഞ്ഞെടുപ്പിലാണ് ഏറ്റവും കൂടുതൽ വനിതകൾ മത്സരിച്ചത്-അഞ്ച്. അതിൽ മൂന്നുപേർക്ക് ഒട്ടും വോട്ട് ലഭിച്ചില്ല. ഇത്തവണ 20വനിതകൾ മത്സര രംഗത്തുണ്ടായപ്പോൾ 13 പേർക്ക് ഒട്ടും വോട്ട് ലഭിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.