രണ്ടേക്കറിൽ കഞ്ചാവ്​ കൃഷിചെയ്യാൻ അനുമതി വേണം; ജില്ല ഭരണകൂടത്തിന്​ അപേക്ഷ നൽകി ​കർഷകൻ

പുണെ: രണ്ടേക്കറിലെ കൃഷിയിടത്തിൽ കഞ്ചാവ്​ കൃഷി നടത്താൻ അനുമതി വേണമെന്ന്​ ആവശ്യപ്പെട്ട്​ ജില്ല ഭരണകൂടത്തെ സമീപിച്ച്​ കർഷകൻ. മഹാരാഷ്​ട്രയിലെ സോലാപൂരിലാണ്​ സംഭവം.

കഞ്ചാവിന്​ മാർക്കറ്റിൽ നല്ല വില ലഭിക്കും എന്നാൽ, മറ്റു വിളകൾക്ക്​ ഇവ ലഭിക്കില്ല. ഒരു കാർഷിക വിളയ്​ക്കും നിശ്ചിത വരുമാനമില്ലെന്നും അപേക്ഷയിൽ പറയുന്നു.

കർഷകന്‍റെ അപേക്ഷ ജില്ല ഭരണകൂടം പൊലീസിന്​ കൈമാറി. കർഷകന്‍റെ നടപടി പബ്ലിസിറ്റി സ്​റ്റണ്ടാ​െണന്നും പൊലീസ്​ പറഞ്ഞു. നാർക്കോട്ടിക്​ ഡ്രഗ്​സ്​ ആൻഡ്​ സൈകോത്രോപിക്​ സബ്​സ്റ്റൻസ്​ (എൻ.ഡി.പി.എസ്​) നിയമപ്രകാരം കഞ്ചാവ്​ കൃഷി നിരോധിച്ചിട്ടുണ്ട്​.

സോലാപൂരിലെ മൊഹോർ ​തഹസിൽ പ്രദേശത്തെ കർഷകനായ അനിൽ പട്ടീലാണ്​ സോലാപൂർ ജില്ല കലക്​ടർക്ക്​ അപേക്ഷ നൽകിയത്​. കൃഷി ഉപജീവന മാർഗമായി സ്വീകരിക്കുന്നവർക്ക്​ വൻ നഷ്​ടം നേരിടു​ന്നുവെന്നും ഇതുമായി മുന്നോട്ടുപോകാൻ കഴിയില്ലെന്നും അപേക്ഷയിൽ പറയുന്നു.

'കാർഷികോൽപ്പന്നങ്ങൾക്ക്​ തുച്ഛമായ വില ലഭിക്കുന്നതിനാൽ കൃഷിയുമായി മുന്നോട്ടുപോകുന്നവർ വൻ പ്രതിസന്ധിയിലാകുന്നു. മുടക്കുമുതൽ പോലും തിരിച്ചുകിട്ടുന്നില്ല. പഞ്ചസാര ഫാക്​ടറികൾ കരിമ്പ്​ എടുക്കു​ന്നുണ്ടെങ്കിലും പണം നൽകുന്നില്ല. കഞ്ചാവ്​ കൃഷിയിൽനിന്ന്​ വൻ ​വില ലഭിക്കും. അതിനാൽ ത​െന്‍റെ രണ്ടേക്കർ ഭൂമിയിൽ കൃഷി ചെയ്യാൻ അനുവാദം നൽകണം -കർഷകൻ പറഞ്ഞു.

കഞ്ചാവ്​ കൃഷിയുമായി ബന്ധപ്പെട്ട്​ കേസ്​ രജിസ്റ്റർ​ ചെയ്​താൽ ഭരണകൂടത്തിനായിരിക്കും ഉത്തരവാദിത്തമെന്നും കർഷകൻ കൂട്ടിച്ചേർത്തു.

പബ്ലിസിറ്റി സ്റ്റണ്ടിന്​ വേണ്ടിയാണ്​ കർഷകന്‍റെ അപേക്ഷയെന്നും കഞ്ചാവ്​ കൃഷി ചെയ്​താൽ കർഷകനെതിരെ നടപടി സ്വീകരിക്കുമെന്നും മൊഹോൾ പൊലീസ്​ സ്​റ്റേഷനിലെ മുതിർന്ന ഇൻസ്​പെക്​ടറായ അശോക്​ സെയ്​കാർ പറഞ്ഞു.

Tags:    
News Summary - farmer seeks permission to cultivate ganja on his farm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.