ന്യൂഡൽഹി: വിമാനം ഇറങ്ങി 30 മിനിറ്റിനകം യാത്രക്കാർക്ക് അവരുടെ ബാഗേജുകൾ ലഭിച്ചെന്ന് വിമാനക്കമ്പനികൾ ഉറപ്പാക്കണമെന്ന് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബി.എ.സി.എസ്).
ബാഗേജ് വൈകുന്നെന്ന പരാതിയെ തുടർന്ന് ഏഴ് എയർലൈനുകൾക്കാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയത്. ഫെബ്രുവരി 26നകം ആവശ്യമായ ക്രമീകരണങ്ങളൊരുക്കണമെന്ന് എയർ ഇന്ത്യ, ഇൻഡിഗോ, ആകാശ എയർ, സ്പൈസ് ജെറ്റ്, വിസ്താര, എ.ഐ.എക്സ് കണക്ട്, എയർ ഇന്ത്യ എക്സ്പ്രസ് എന്നീ വിമാനക്കമ്പനികൾക്ക് നൽകിയ നിർദേശത്തിൽ പറയുന്നു. വിമാനത്തിെന്റ എൻജിൻ അടച്ച് 10 മിനിറ്റിനുള്ളിൽ ആദ്യ ബാഗേജ് ബെൽറ്റിലെത്തണം. അവസാനത്തെ ബാഗ് 30 മിനിറ്റിനുള്ളിലും എത്തിയിരിക്കണമെന്നാണ് നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.