കണ്ണൂർ: കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ നടത്തുന്ന വാഗമൺ പാക്കേജ് 50 ട്രിപുകൾ പൂർത്തിയാക്കി. അമ്പതാമത്തെ ട്രിപ് നവംബർ 24ന് പുറപ്പെട്ടു. ഒന്നാമത്തെ ദിവസം വാഗമണിലെ ഗ്ലാസ് ബ്രിഡ്ജ് ഉൾപ്പെടുന്ന അഡ്വഞ്ചർ പാർക്ക്, പൈൻവാലി ഫോറസ്റ്റ്, വാഗമൺ മെഡോസ് എന്നിവ സന്ദർശിച്ച് ക്യാമ്പ് ഫയറോടെയുള്ള സ്റ്റേ. രണ്ടാമത്തെ ദിവസം മൂന്നാറിലെ ചതുരംഗപ്പാറ വ്യൂ പോയന്റ്, ഗ്യാപ് റോഡ് വ്യൂ പോയന്റ്, ആനയിറങ്ങൽ ഡാം, ഓറഞ്ച് ഗാർഡൻ, മാലൈ കള്ളൻ ഗുഹ, പെരിയകനാൽ വെള്ളച്ചാട്ടം, സിഗ്നൽ പോയന്റ്, ഷൂട്ടിങ് പോയന്റ് എന്നീ സ്ഥലങ്ങൾ സന്ദർശിച്ച് മൂന്നാം ദിവസം രാവിലെ ആറിന് കണ്ണൂരിൽ തിരിച്ചെത്തുന്ന വിധത്തിലാണ് യാത്ര.
അടുത്ത ട്രിപ്പ് ഡിസംബർ എട്ട്, 15 തീയതികളൽ നടക്കും. പൈതൽമല: രാവിലെ 6.30ന് പുറപ്പെടുന്ന ട്രിപ്പ് പൈതൽമല, ഏഴരക്കുണ്ട് വെള്ളച്ചാട്ടം, പാലക്കയംതട്ട് എന്നീ സ്ഥലങ്ങൾ സന്ദർശിച്ച് രാത്രി ഒമ്പതോടുകൂടി കണ്ണൂരിൽ തിരിച്ചെത്തുന്നു. ഭക്ഷണവും എൻട്രിഫീയും ഉൾപ്പെടെയാണ് പാക്കേജ്. ഡിസംബർ മൂന്ന്, 24 തീയതികളിലാണ് യാത്ര. റാണിപുരം: കേരളത്തിന്റെ ഊട്ടി എന്നറിയപ്പെടുന്ന റാണിപുരം ഹിൽ സ്റ്റേഷനിലേക്കുള്ള ടൂർ പാക്കേജ് സാധാരണക്കാർക്ക് വലിയൊരു അനുഗ്രഹമാണ്.
ചുരുങ്ങിയ ചെലവിൽ റാണിപുരം, ബേക്കൽ ഫോർട്ട്, ബേക്കൽ ബീച്ച് തുടങ്ങിയ സ്ഥലങ്ങൾ കാണാം എന്നുള്ളതാണ് ബജറ്റ് ടൂർ ഇത്രയും ജനകീയമാക്കിയത്. ജംഗിൾ സഫാരി: കെ.എസ്.ആർ.ടി.സിയുടെ എക്സ്ക്ലൂസിവ് ടൂർ പ്രോഗ്രാമുകളിൽ ഒന്നാണ് വയനാട് മുത്തങ്ങ വന്യജീവി സങ്കേതത്തിലൂടെയുള്ള ജംഗിൾ സവാരി. ഡിസംബർ 31ന് രാവിലെ 5.45ന് പുറപ്പെടുന്ന യാത്ര സൂചിപ്പാറ വെള്ളച്ചാട്ടം, 900 കണ്ടി എക്കോപാർക്ക് (ഗ്ലാസ് ബ്രിഡ്ജ്) എന്നിവ സന്ദർശിച്ച് രാത്രി ജംഗിൾ സഫാരി കഴിഞ്ഞ് പുലർച്ച 2.30ന് കണ്ണൂരിൽ തിരിച്ചെത്തുന്നു. ഭക്ഷണവും എൻട്രി ഫീയും ഉൾപ്പെടെയാണ് പാക്കേജ്. ബുക്കിങ്ങിനും അന്വേഷണങ്ങൾക്കും ഫോൺ: 9496131288, 8089463675.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.