കണ്ണൂർ: ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ, അഡ്രിനോ ടൂറിസം ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിൽ മുഴപ്പിലങ്ങാട് ബീച്ചിൽ സാഹസിക ടൂറിസം പരിപാടി സംഘടിപ്പിക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
മാർച്ച് 12 മുതൽ 20 വരെയാണ് പരിപാടി. പാരാസൈലിങ്, സീ ഷോർ ട്രക്കിങ്, ഐലൻഡ് വിസിറ്റിങ് തുടങ്ങിയ സാഹസിക വിനോദങ്ങൾ പൊതുജനങ്ങൾക്കായി നടത്തും. 14ന് മുകളിലുള്ളവർക്ക് മാത്രമാണ് പ്രവേശനം. 1000 രൂപയാണ് പ്രവേശന ഫീസ്. ശനിയാഴ്ച വൈകീട്ട് മൂന്നിന് മുഴപ്പിലങ്ങാട് ബീച്ചിൽ കണ്ണൂർ അസി. കലക്ടർ മുഹമ്മദ് ഷെഫീഖ് ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ ഡി.ടി.പി.സി സെക്രട്ടറി ജെ.കെ. ജിജേഷ് കുമാർ, മൊയ്സ് സഫർ, ടി. ജിതിൻരാജ്, കെ.വി. അനൂപ് കുമാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.