ഒരിടവേളക്കുശേഷം എല്ലാ രാജ്യങ്ങളിലെയും സഞ്ചാരികളെ സ്വാഗതം ചെയ്ത് തായ്ലാൻഡ്. വർക്ക് പെർമിറ്റ്, സ്ഥിരതാമസക്കാർ, കുടുംബത്തോടൊപ്പം കഴിയുന്നവർ എന്നിവർക്കായി നേരത്തെ തന്നെ അതിർത്തികൾ തുറന്നിരുന്നു. ഇനി എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള സഞ്ചാരികൾക്ക് വരാമെന്നും 60 ദിവസം കാലാവധിയുള്ള ടൂറിസ്റ്റ് വിസക്ക് അപേക്ഷിക്കാമെന്നും സർക്കാർ അറിയിച്ചു. അതേസമയം, യാത്രക്കാർ കോവിഡ് പി.സി.ആർ ടെസ്റ്റ്, ക്വാറൻറീൻ എന്നിവക്ക് വിധേയമാകണം.
രണ്ടാഴ്ച ക്വാറൻറീൻ കഴിയാൻ പ്രത്യേക താമസസ്ഥലങ്ങളും തായ്ലാൻഡിൽ ലഭ്യമാണ്. ഇതോടൊപ്പം 90 ദിവസം തങ്ങാനുള്ള പ്രത്യേക ടൂറിസ്റ്റ് വിസയും നൽകുന്നുണ്ട്. ചൈന, ആസ്‌ട്രേലിയ, വിയറ്റ്നാം തുടങ്ങിയ കോവിഡ് തീവ്രത കുറഞ്ഞ രാജ്യങ്ങളിൽനിന്ന് വരുന്നവർക്കാകും ഇത് ലഭ്യമാകുക. 90 ദിവസം എന്നത് ഒമ്പത് മാസം വരെ നീട്ടാനും സാധിക്കും.
രാജ്യത്തേക്ക് വരുന്നവർ 72 മണിക്കൂറിനുള്ളിൽ ലഭിച്ച കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. തായ്ലാൻഡിൽ എത്തിയാൽ വീണ്ടും പരിശോധന നടത്തണം. ഇതോടൊപ്പം യാത്ര, മെഡിക്കൽ ഇൻഷുറൻസും എടുക്കേണ്ടതുണ്ട്.
അതേസമയം, ഇന്ത്യയിൽനിന്നും നിലവിൽ തായ്ലാൻഡിലേക്ക് വിമാന സർവിസ് ആരംഭിച്ചിട്ടില്ല. എയർ ബബ്ളിെൻറ ഭാഗമായി ഇരുരാജ്യങ്ങളും തമ്മിൽ ചർച്ച നടക്കുന്നുണ്ട്. ഇത് യാഥാർഥ്യമായാൽ ഇന്ത്യൻ സഞ്ചാരികൾക്കും ഉടൻ തായ്ലാൻഡിലെത്താനാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.