കേരള ടൂറിസത്തെ അഭിനന്ദിച്ച് ആനന്ദ് മഹീന്ദ്ര; വയനാട്ടിലെ 'എൻ ഊരു' ഗ്രാമത്തിന് പ്രശംസ

ന്യൂഡൽഹി: കേരള ടൂറിസത്തെ അഭിനന്ദിച്ച് വ്യവസായിയും മഹീന്ദ്ര ഗ്രൂപ്പ് ചെയർമാനുമായ ആനന്ദ് മഹീന്ദ്ര. ജൂലൈ 19നാണ് ഇതുസംബന്ധിച്ച പോസ്റ്റ് ആനന്ദ് മഹീന്ദ്ര ട്വിറ്ററിലിട്ടത്. എൻ ഊര് ഗ്രാമത്തി​ന്റെ 57 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ ഷെയർ ചെയ്താണ് കുറിപ്പ്.

ഇത് വള​രെ മനോഹരമായിരിക്കുന്നു. കേരള ടൂറിസത്തിന് അഭിനന്ദനങ്ങൾ. ഈ ഗ്രാമത്തിന്റെ ആർക്കിടെക്ചർ ഡിസൈൻ മനോഹരമാണ്. എത്ര ലളിതമായാണ് ഗ്രാമം ഒരുക്കിയിരിക്കുന്ന​തെന്നും ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ കുറിച്ചു. ജൂൺ നാലിനാണ് എൻ ഊരു ഗ്രാമം വയനാട്ടിലെ വൈത്തിരിയിൽ തുറന്നത്.

പ്രദേശത്തെ ആദിവാസി ഗോത്ര വിഭാഗങ്ങളാണ് പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്നത്. നേരത്തെ ലോകത്ത് കണ്ടിരിക്കേണ്ട 50 സ്ഥലങ്ങളുടെ പട്ടികയിൽ ടൈം മാസിക കേരളത്തേയും ഉൾപ്പെടുത്തിയിരുന്നു. 



Tags:    
News Summary - nand Mahindra shares pristine architecture of this tribal village in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.