വിനോദസഞ്ചാരത്തെ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി ജമ്മു കശ്മീരിലെ ദോഡ ജില്ലയിലെ ഭാദെർവയിൽ മൂന്ന് ദിവസത്തെ മഞ്ഞ് കായികമേള സംഘടിപ്പിക്കാൻ സൈന്യം തീരുമാനിച്ചു. സ്നോ കാർണിവൽ ഫെബ്രുവരി 18ന് ആരംഭിക്കും. ഭാദെർവ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ ആർമിയുടെ രാഷ്ട്രീയ റൈഫിൾസ് യൂനിറ്റാണ് പരിപാടി സംഘടിപ്പിക്കുന്നത്.
അതിമനോഹരമായ പ്രദേശമാണ് ഭാദെർവ. മിനി കാശ്മീർ എന്നും ഇവിടം അറിയപ്പെടുന്നു. മൂന്ന് ദിവസങ്ങളിലായി സ്കീയിംഗ്, സ്നോ സ്ലെഡിംഗ്, സ്നോ ബോർഡിംഗ് എന്നിവയുൾപ്പെടെ നിരവധി പരിപാടികൾ സംഘടിപ്പിക്കും. തന്തേര, ജെയ് വാലി, സാർട്ടിംഗൽ, പാദ്രി എന്നിവിടങ്ങളിൽ സ്നോമാൻ നിർമാണ മത്സരങ്ങളുണ്ടാകും. തത്സമയ ബാൻഡ് പ്രകടനം, ഫോട്ടോഗ്രാഫി പ്രദർശനങ്ങൾ മത്സരങ്ങളും എന്നിവയും ഭാദെർവയിൽ അരങ്ങേറും.
'കോവിഡ് മഹാമാരി കാരണം ദുരിതമനുഭവിക്കുന്ന പ്രദേശവാസികളുടെ സമ്പദ്‌വ്യവസ്ഥയുടെ നെടുംതൂണായ വിനോദസഞ്ചാരത്തിന് ആവശ്യമായ ഉത്തേജനം നൽകുക എന്നതാണ് സ്നോ കാർണിവൽ സംഘടിപ്പിക്കുന്നതിന്റെ പ്രാഥമിക ലക്ഷ്യം' -ഭാദെർവ അഡീഷനൽ ഡെപ്യൂട്ടി കമീഷണർ രാകേഷ് കുമാർ പറഞ്ഞു. മേഖലയിലെ യുവാക്കൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള മികച്ച വേദിയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.