ആർ.ടി.എയിൽ ടാക്സി ഡ്രൈവറാകാം

ആർ.ടി.എയിലേക്ക്​ ​ടാക്സി ഡ്രൈവറാകാൻ താൽപര്യമുള്ളവർക്ക്​ അവസരം. ദേര അബുഹെയ്ൽ സെന്‍ററിലെ പ്രിവിലേജ് ലേബർ റിക്രൂട്ട്മെന്‍റ് ഓഫിസിലെ എം 11ലേക്ക്​ രേഖകളുമായി നേരെ എത്തിയാൽ മതി. വാക്ക്​ ഇൻ ഇന്‍റർവ്യൂവാണ്​ ഇവിടെ നടക്കുന്നത്​. അതിനാൽ, മുൻകൂർ രജിസ്​ട്രേഷൻ നിർബന്ധമില്ല. മാസം 2000 ദിർഹം വരെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും. രണ്ട് മുതൽ അഞ്ച് വരെ വർഷം പ്രവൃത്തിപരിചയമുള്ള സ്ത്രീകൾക്കും പുരുഷൻമാർക്കും മുൻഗണന. ഈ മാസം 18 വരെ രാവിലെ എട്ട് മുതൽ ഉച്ചക്ക് രണ്ട് വരെയാണ് ഇന്‍റർവ്യൂ. പങ്കെടുക്കാൻ കഴിയാത്തവർ privilege.secretary@gmail.com എന്ന വിലാസത്തിൽ സി.വി അയച്ചാൽ പിന്നീട് പരിഗണിക്കും. 0555513890 എന്ന നമ്പറിൽ വാട്സ്ആപ്പും ചെയ്യാം. 23-55 വയസ്സിനിടയിലുള്ളവർക്കാണ് അവസരം. 2000 ദിർഹമിന് പുറമെ കമീഷനും ഹെൽത്ത് ഇൻഷുറൻസും താമസവും ലഭിക്കും. ഡ്രൈവിങ് ലൈസൻസില്ലാത്തവരെയും പരിഗണിക്കുന്നുണ്ട്. ഇങ്ങനെ പ്രവേശനം ലഭിക്കുന്നവർക്ക് സൗജന്യമായി ലൈസൻസ് നൽകുന്ന പദ്ധതി ആർ.ടി.എ പ്രഖ്യാപിച്ചിരുന്നു. 

Tags:    
News Summary - Become a taxi driver in RTA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.