ആർ.ടി.എയിൽ ടാക്സി ഡ്രൈവറാകാം
text_fieldsആർ.ടി.എയിലേക്ക് ടാക്സി ഡ്രൈവറാകാൻ താൽപര്യമുള്ളവർക്ക് അവസരം. ദേര അബുഹെയ്ൽ സെന്‍ററിലെ പ്രിവിലേജ് ലേബർ റിക്രൂട്ട്മെന്‍റ് ഓഫിസിലെ എം 11ലേക്ക് രേഖകളുമായി നേരെ എത്തിയാൽ മതി. വാക്ക് ഇൻ ഇന്‍റർവ്യൂവാണ് ഇവിടെ നടക്കുന്നത്. അതിനാൽ, മുൻകൂർ രജിസ്ട്രേഷൻ നിർബന്ധമില്ല. മാസം 2000 ദിർഹം വരെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും. രണ്ട് മുതൽ അഞ്ച് വരെ വർഷം പ്രവൃത്തിപരിചയമുള്ള സ്ത്രീകൾക്കും പുരുഷൻമാർക്കും മുൻഗണന. ഈ മാസം 18 വരെ രാവിലെ എട്ട് മുതൽ ഉച്ചക്ക് രണ്ട് വരെയാണ് ഇന്‍റർവ്യൂ. പങ്കെടുക്കാൻ കഴിയാത്തവർ privilege.secretary@gmail.com എന്ന വിലാസത്തിൽ സി.വി അയച്ചാൽ പിന്നീട് പരിഗണിക്കും. 0555513890 എന്ന നമ്പറിൽ വാട്സ്ആപ്പും ചെയ്യാം. 23-55 വയസ്സിനിടയിലുള്ളവർക്കാണ് അവസരം. 2000 ദിർഹമിന് പുറമെ കമീഷനും ഹെൽത്ത് ഇൻഷുറൻസും താമസവും ലഭിക്കും. ഡ്രൈവിങ് ലൈസൻസില്ലാത്തവരെയും പരിഗണിക്കുന്നുണ്ട്. ഇങ്ങനെ പ്രവേശനം ലഭിക്കുന്നവർക്ക് സൗജന്യമായി ലൈസൻസ് നൽകുന്ന പദ്ധതി ആർ.ടി.എ പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.