തലക്കുളത്തൂരിൽ ടൂറിസം പദ്ധതിയായ മത്സ്യസഞ്ചാരിക്ക് തുടക്കംകുറിച്ച് വനം മന്ത്രി എ.കെ. ശശീന്ദ്രൻ, കാനത്തിൽ ജമീല എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഷീജ ശശി എന്നിവർ ബോട്ടിങ് നടത്തുന്നു

പാവയിൽ മത്സ്യസഞ്ചാരി ടൂറിസം പദ്ധതിക്ക് തുടക്കമായി

ത​ല​ക്കു​ള​ത്തൂ​ർ: ഉ​ത്ത​ര​വാ​ദി​ത്ത ടൂ​റി​സ​ത്തി​ന് ചു​ക്കാ​ൻ​പി​ടി​ച്ച് പാ​വ​യി​ൽ നി​വാ​സി​ക​ൾ. ജി​ല്ല പ​ഞ്ചാ​യ​ത്തും ത​ല​ക്കു​ള​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തും സം​യു​ക്ത​മാ​യി ഫി​ഷ​റീ​സ് വ​കു​പ്പി​​ന്‍റെ ആഭിമുഖ്യത്തി​ൽ മ​ത്സ്യ​സ​ഞ്ചാ​രി പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ച​തോ​ടെ​യാ​ണ് ടൂ​റി​സം മേ​ഖ​ല​യി​ൽ ജി​ല്ല​യി​ൽ മ​റ്റൊ​രു പ്ര​മു​ഖ ഇ​ടം​കൂ​ടി സ്ഥാ​നം നേ​ടു​ന്ന​ത്. മ​ത്സ്യ​സ​ഞ്ചാ​രി അ​ക്വാ ടൂ​റി​സം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജ​ല​വി​നോ​ദ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി.

പാ​വ​യി​ൽ മ​ത്സ്യ​സ​ഞ്ചാ​രി അ​ക്വാ പാ​ർ​ക്കി​ൽ വ​നം-​വ​ന്യ​ജീ​വി മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ജ ശ​ശി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​ന​ത്തി​ൽ ജ​മീ​ല എം.​എ​ൽ.​എ മു​ഖ്യാ​തി​ഥി​യാ​യി. ഫി​ഷ​റീ​സ് വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ പി.​കെ. ര​ഞ്ജി​നി റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

ജി​ല്ല പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​പി. ശി​വാ​ന​ന്ദ​ൻ, ജി​ല്ല പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൻ വി.​പി. ജ​മീ​ല, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ. ശി​വ​ദാ​സ​ൻ, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൻ സീ​ന സു​രേ​ഷ്, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ വി​ക​സ​ന സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ. ​അ​നി​ൽ, ജി​ല്ല പ​ഞ്ചാ​യ​ത്ത് മെം​ബ​ർ റ​സി​യ തോ​ട്ടാ​യി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ഐ.​പി. ഗീ​ത, ഷൈ​നി ശ്രീ​രാ​ജ്, ബി​ന്ദു പൊ​ന്നാം​പ​റ​മ്പ​ത്ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ശി​വ​ദാ​സ​ൻ സ്വാ​ഗ​ത​വും സ്വാ​ഗ​ത സം​ഘം ക​ൺ​വീ​ന​ർ രാ​ജു ടി. ​പാ​വ​യി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - beginning of tourism project at pavayil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.