കാട്ടാക്കട: സിംഹങ്ങളില്ലാത്തതിനെ തുടര്‍ന്ന് നെയ്യാര്‍ഡാമിലെ സിംഹ സഫാരി പാര്ക്കിന് താഴുവീണതിനുപിന്നാലെ ബോട്ടുകളെല്ലാം കട്ടപ്പുറത്തായതോടെ ബോട്ട് സവാരിയും നിലച്ചു. ജില്ല ടൂറിസം പ്രമോഷന് കൗണ്‍സില്‍ നെയ്യാർ ജലാശയത്തിൽ സവാരി നടത്തിയിരുന്ന ഏക ബോട്ടും എൻജിൻ തകരാർ കാരണം കട്ടപ്പുറത്തായി.
15 പേർക്ക് കയറാവുന്ന രണ്ട് എൻജിൻ ഉള്ള ബോട്ടിന്റെ എൻജിനാണ് കഴിഞ്ഞദിവസം തകരാറിലായത്. രണ്ടുദിവസമായി കേന്ദ്രം പൂട്ടിയ നിലയിലാണ്. തകരാറിലായതുൾപ്പെടെ ആറ് പേർക്ക് കയറാവുന്ന രണ്ട് സഫാരിയും മൂന്ന് പേർക്കുള്ള ഒരു സ്പീഡ് ബോട്ടും അഞ്ചുപേർക്കുള്ള സെമി സ്പീഡ് ബോട്ടും ഉൾപ്പെടെ അഞ്ച് ബോട്ടുകളാണ് നെയ്യാർഡാം ഡി.ടി.പി.സിയുടേതായി ജലാശയത്തിൽ മുമ്പ് ഓടിയിരുന്നത്. വിവിധ കാരണങ്ങളാൽ ബോട്ടുകൾ ഒന്നൊന്നായി ഷെഡിലൊതുങ്ങി.
പുതിയ മൂന്നുപേർക്കുള്ള സ്പീഡ് ബോട്ട് ഒരു വർഷത്തിന് മുമ്പ് മുങ്ങിപ്പോയിരുന്നു. ഇതിന്റെ എൻജിൻ സർവിസിനായി കൊണ്ടുപോയിട്ട് ഇതേവരെ തിരിച്ചെത്തിച്ചില്ല. പല ബോട്ടുകൾക്കും ഫിറ്റ്നസും ഇൻഷുറൻസും നേടാൻ കഴിയാത്തതും നീറ്റിലിറക്കാനുള്ള തടസ്സമാണ്. നെയ്യാർഡാമിലെത്തുന്ന സഞ്ചാരികളുടെ പ്രധാന ആകർഷണമാണ് ബോട്ട് സവാരി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.