കാസർകോട്: ചന്ദ്രഗിരിക്കോട്ട മികച്ച ടൂറിസം കേന്ദ്രമാക്കുമെന്ന് തുറമുഖം മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. കോട്ടയില്‍ ടൂറിസം വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി മന്ത്രി കോട്ട സന്ദര്‍ശിച്ചു.
കോട്ടയെ മികച്ച സംരക്ഷിത സ്മാരകമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പ്രദേശത്ത് നടപ്പാക്കും. പുരാവസ്തു വകുപ്പിനു കീഴിലുള്ള ചന്ദ്രഗിരി കോട്ടയില്‍ കൂടുതല്‍ ടൂറിസം സാധ്യതകള്‍ കണ്ടെത്തി നടപ്പിലാക്കാനായി ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ പുരാവസ്തു വകുപ്പുമായി ധാരണാപത്രം ഒപ്പിടുമെന്നും മന്ത്രി പറഞ്ഞു.
കോട്ടയുടെ സ്ഥലം അളന്ന് തിട്ടപ്പെടുത്തുകയാണ് ആദ്യഘട്ടത്തില്‍ ചെയ്യുന്നത്. ഇതിനായി കോട്ടക്ക് ചുറ്റുമുള്ള കാടുകള്‍ വെട്ടിത്തെളിച്ചുകൊണ്ടിരിക്കുകയാണ്. 7.67 ഏക്കറില്‍ വ്യാപിച്ച് കിടക്കുന്ന ചന്ദ്രഗിരി കോട്ടയില്‍ മികച്ച ടൂറിസം സാധ്യതകളാണുള്ളത്. കോട്ട നടന്ന് കാണുന്നതിനൊപ്പം കാസര്‍കോട് നഗരത്തിന്റെയും മാലിക് ദിനാറിന്റെയും ചന്ദ്രഗിരിപ്പുഴയുടെയും മനോഹര ദൃശ്യഭംഗി കോട്ടയില്‍ നിന്ന് സഞ്ചാരികള്‍ക്ക് ആസ്വദിക്കാനാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.