തി​ബ​ത്തി​ലേ​ക്ക്​ ബു​ള്ള​റ്റ്​ ട്രെ​യി​ൻ പാ​യി​ക്കാ​നൊ​രു​ങ്ങി ചൈ​ന

ബെയ്​ജിങ്​: തിബത്തിലേക്കുള്ള​ ബുള്ളറ്റ്​ ട്രെയിൻ പദ്ധതി ജൂലൈ മാസത്തോടെ യാഥാർഥ്യമാകുമെന്ന്​ ചൈനീസ്​ അധികൃതർ അറിയിച്ചു. തിബത്തി​െൻറ തലസ്ഥാനമായ ലാസയിലേക്ക്​ 435 കിലോമീറ്റർ അതിവേഗ ട്രെയിനുകൾ ഓടിക്കുമെന്ന് ചൈന സ്​റ്റേറ്റ് റെയിൽ‌വേ ഗ്രൂപ്​ കമ്പനി ലിമിറ്റഡ് ബോർഡ് ചെയർമാൻ ലു ഡോങ്‌ഫു പറഞ്ഞു.

2014ൽ നിർമാണം ആരംഭിച്ച പദ്ധതിയാണിത്​. ജൂണോടെ സമ്പൂർണ പ്രവർത്തനസജ്ജമാകും. ചൈനയുടെ സ്വയം വികസിപ്പിച്ചെടുത്ത ഫക്സിങ്​ ട്രെയിനുകൾ ഇപ്പോൾ 160 മുതൽ 350 കിലോമീറ്റർ വരെ വേഗത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നും ലു പറഞ്ഞു.

2025ഒാടെ രാജ്യത്തി​െൻറ റെയിൽ ശൃംഖല 50,000 കിലോമീറ്ററായി ഉയർത്താനാണ് ചൈന ലക്ഷ്യമിടുന്നത്. 2020 അവസാനത്തോടെ ഇതിൽ 37,900 കിലോമീറ്റർ അവർ യാഥാർഥ്യമാക്കിക്കഴിഞ്ഞു.

Tags:    
News Summary - China boarded a bullet train to Tibet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.