തൃശൂർ: ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി മുസിരിസ് പൈതൃക പദ്ധതിയുടെ നേതൃത്വത്തിൽ അഴീക്കോട് മുനയ്ക്കൽ മുസിരിസ് ഡോൾഫിൻ ബീച്ചിൽ ആകാശയാത്ര സംഘടിപ്പിക്കുന്നു. ഡിസംബർ 25ന് അഴീക്കോട് ബീച്ചിൽ നിന്നാരംഭിക്കുന്ന ഹെലികോപ്റ്റർ സവാരി ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ ഫ്‌ളാഗ് ഓഫ് ചെയ്യും.
വിനോദസഞ്ചാര കേന്ദ്രങ്ങളായ അതിരപ്പിള്ളി, തളിക്കുളം സ്നേഹതീരം ബീച്ച് എന്നിവിടങ്ങളിലേക്കും മുസിരിസ് പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തി സംരക്ഷിക്കുന്ന ആരാധനാലയങ്ങളായ കൊടുങ്ങല്ലൂർ ചേരമാൻ ജുമാ മസ്ജിദ്, അഴീക്കോട് മാർത്തോമ ദേവാലയം, കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രം, തിരുവഞ്ചിക്കുളം ക്ഷേത്രം, കൂടാതെ തൃപ്രയാർ ശ്രീരാമ ക്ഷേത്രം എന്നിവിടങ്ങളിലേക്കുമാണ് ആകാശയാത്ര നടത്തുന്നത്. കൊടുങ്ങല്ലൂർ മുസിരിസ് ഫ്ലൈയിങ് ക്ലബ്, അതിരപ്പിള്ളി സിൽവർ സ്റ്റോം എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് ആകാശയാത്ര.
അഴീക്കോട് ബീച്ചിൽനിന്ന് മുസിരിസ് പൈതൃക പദ്ധതി പ്രദേശങ്ങളിലൂടെയുള്ള ഏഴ് മിനിറ്റ് യാത്രക്ക്, 3599 രൂപയും അതിരപ്പിള്ളിയിലേക്കുള്ള 30 മിനിറ്റ് യാത്രക്ക് 10,999 രൂപയും തൃപ്രയാർ ക്ഷേത്രം, സ്നേഹതീരം ബീച്ച് തുടങ്ങിയ പ്രദേശങ്ങളിലൂടെയുള്ള 15 മിനിറ്റ് യാത്രക്ക് 6,666 രൂപയുമാണ് നിരക്ക്. നേരത്തെ ബുക്ക് ചെയ്തവർക്ക് മാത്രമാണ് ആകാശ യാത്രക്ക് അനുമതി. ഫോൺ: 9400888245, 9400888235.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.