കോവിഡിനെ തുടർന്ന് ലോകത്തിൽ തന്നെ ഏറ്റവുമധികം ദുരിതമുണ്ടായ നാടാണ് ഇന്ത്യ. ഇതിെൻറ ഫലമായി ടൂറിസം വ്യവസായവും വ്യോമയാന മേഖലയുമെല്ലാം ഏറെ ബുദ്ധിമുട്ടിലാണ്. രണ്ടാം തരംഗം കാരണം വീണ്ടും തകർച്ചയിലേക്കാണ് ഇൗ മേഖലകൾ പോകുന്നത്. ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണത്തിൽ കഴിഞ്ഞ മാർച്ചിനെ അപേക്ഷിച്ച് ഏപ്രിലിൽ 29 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.
2021 മാർച്ചിൽ ആഭ്യന്തര യാത്രക്കാരുടെ എണ്ണം 78.2 ലക്ഷമായിരുന്നു. ഏപ്രിലിൽ ഇത് 57 ലക്ഷമായി കുറഞ്ഞു. മാർച്ച് അവസാനം മുതൽ രാജ്യത്തെ ബാധിച്ച കോവിഡിെൻറ രണ്ടാം തരംഗമാണ് കുത്തനെ ഇടിയാൻ കാരണം.
അസുഖബാധിതനാകുമോ എന്ന ഭയം കാരണം പലരും വിമാനയാത്രകൾ ഉപേക്ഷിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മാർച്ച് മുതൽ ഏപ്രിൽ വരെ തുടർച്ചയായി 15 ശതമാനമാണ് യാത്രക്കാരുടെ എണ്ണത്തിൽ ഇടിവുണ്ടായത്.
ഫെബ്രുവരി മുതൽ വിമാന സർവിസുകളുടെ എണ്ണത്തിലും കുറവുണ്ടായി. 2021 ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ 2300 സർവിസുകൾ വരെയുണ്ടായിരുന്നു. ഏപ്രിലിലത് രണ്ടായിരമായി കുറഞ്ഞു. ഏപ്രിലിൽ ഒരു വിമാനത്തിൽ ശരാശരി 93 പേർ മാത്രമാണുണ്ടായത്. മാർച്ചിലിത് ശരാശരി 109 പേരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.