മൂന്നാര്‍: മൂന്നാര്‍ അതിശൈത്യത്തിലേക്ക്. കഴിഞ്ഞദിവസം നല്ലതണ്ണിയില്‍ പൂജ്യം ഡിഗ്രി തണുപ്പ് രേഖപ്പെടുത്തി. മൂന്നാറിലെ വിവിധ മേഖലകളില്‍ തണുപ്പ് വര്‍ധിക്കുകയാണ്. പുതുവത്സരത്തോടെ തണുപ്പ് മൈനസിലെത്തുമെന്നാണ് സൂചന. സമീപ എസ്റ്റേറ്റുകളായ ചെണ്ടുവരൈ, ശിവന്മല, ഉപാസി എന്നിവിടങ്ങളിൽ ഒന്നും ലക്ഷ്മി, മാട്ടുപ്പെട്ടി എന്നിവിടങ്ങളില്‍ രണ്ടും ഡിഗ്രിയാണ് തണുപ്പ് രേഖപ്പെടുത്തിയത്.
ഞായറാഴ്ചയും മറിച്ചല്ലായിരുന്നു സ്ഥിതി. വാഹനങ്ങളിലും പുല്‍മേടുകളിലും മഞ്ഞുതുള്ളികള്‍ കട്ടപിടിച്ചു. തണുപ്പ് വര്‍ധിച്ചതോടെ മൂന്നാറിലെത്തുന്ന സന്ദര്‍ശകരുടെ തിരക്കും വര്‍ധിച്ചിരിക്കുകയാണ്. വാഹനങ്ങളുടെ എണ്ണം കൂടിയതോടെ നിരത്തുകളില്‍ ട്രാഫിക് കുരുക്കും പതിവായി.
മീശപ്പുലിമല, കൊളുക്കുമല എന്നിവിടങ്ങളും സന്ദര്ശകരെകൊണ്ട് നിറയുകയാണ്. മുന്‍കൂര്‍ മുറി ബുക്ക് ചെയ്യാതെ എത്തിയവര്‍ വഴിയോരങ്ങളില്‍ വാഹനങ്ങളില്‍ അന്തിയുറങ്ങുകയാണ് ചെയ്യുന്നത്. തണുപ്പ് വര്‍ധിച്ചതോടെ തേയിലച്ചെടികള്‍ കരിഞ്ഞുണങ്ങുകയാണ്. സൈലൻറ് വാലിയിലാണ് നിരവധി ചെടികള്‍ മഞ്ഞുവീഴ്ചയില്‍ നശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.