മ​ന്ത്രി അ​ബ്ദു​ൽ​റ​ഹ്മാ​ൻ അ​ൽ മു​തൈ​രി കു​വൈ​ത്ത് ഫെ​സ്റ്റി​വ​ൽ അ​സോ​സി​യേ​ഷ​ൻ മേ​ധാ​വി

താ​രി​ഖ് അ​ൽ ഉ​ബൈ​ദു​മാ​യി കൂ​ടി​ക്കാ​ഴ്ച​യി​ൽ

കു​വൈ​ത്തിൽ വി​നോ​ദ​സ​ഞ്ചാ​ര, ടൂ​റി​സം മേ​ഖ​ല പ്രോ​ത്സാ​ഹി​പ്പി​ക്കും

കു​വൈ​ത്ത് സി​റ്റി: വാ​ർ​ത്താ​വി​ത​ര​ണ മ​ന്ത്രി​യും എ​ൻ​ഡോ​വ്‌​മെ​ന്റ്, ഇ​സ്‌​ലാ​മി​ക് അ​ഫ​യേ​ഴ്‌​സ് മ​ന്ത്രി​യു​മാ​യ അ​ബ്ദു​ൽ​റ​ഹ്മാ​ൻ അ​ൽ മു​തൈ​രി കു​വൈ​ത്ത് ഫെ​സ്റ്റി​വ​ൽ അ​സോ​സി​യേ​ഷ​ൻ മേ​ധാ​വി താ​രി​ഖ് അ​ൽ ഉ​ബൈ​ദ്, അ​സോ​സി​യേ​ഷ​ൻ പ​ര​മോ​ന്ന​ത സ​മി​തി അം​ഗ​ങ്ങ​ൾ എ​ന്നി​വ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

വി​നോ​ദ​സ​ഞ്ചാ​ര​വും ടൂ​റി​സ​വും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി അ​സോ​സി​യേ​ഷ​ൻ ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ യോ​ഗ​ത്തി​ൽ വി​ശ​ദീ​ക​രി​ച്ചു. രാ​ജ്യ​ത്തി​ന്റെ ടൂ​റി​സം മേ​ഖ​ല വി​ക​സി​പ്പി​ക്കു​ന്ന​തി​നും പ്ര​സ​ക്ത​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ജ​യി​പ്പി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ സാ​ധ്യ​ത​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​നും മ​ന്ത്രി ന​ട​ത്തി​യ ശ്ര​മ​ങ്ങ​ളെ സ​മി​തി അ​ഭി​ന​ന്ദി​ച്ചു.

ക​ല, സാം​സ്കാ​രി​ക, ടൂ​റി​സം പ​രി​പാ​ടി​ക​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​ലും വി​പ​ണ​നം ചെ​യ്യു​ന്ന​തി​ലും സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളും സി​വി​ൽ സൊ​സൈ​റ്റി സ്ഥാ​പ​ന​ങ്ങ​ളും ത​മ്മി​ലു​ള്ള പ​ങ്കാ​ളി​ത്തം കൈ​വ​രി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ​ക്കി​ട​യി​ലാ​ണ് മ​ന്ത്രി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യെ​ന്ന് അ​ൽ ഉ​ബൈ​ദ് പ​റ​ഞ്ഞു.

ടൂ​റി​സം സാം​സ്കാ​രി​ക​വും ക​ലാ​പ​ര​വു​മാ​യ ത​ല​ങ്ങ​ളി​ൽ വി​പ​ണ​നം ചെ​യ്യു​ന്ന​തി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ മ​ന്ത്രാ​ല​യ​വു​മാ​യും അ​തി​ന്റെ മേ​ഖ​ല​ക​ളു​മാ​യി സ​ഹ​ക​രി​ക്കേ​ണ്ട​തി​ന്റെ പ്രാ​ധാ​ന്യം അ​ദ്ദേ​ഹം അ​ടി​വ​ര​യി​ട്ടു. കു​വൈ​ത്തി​ന്റെ വി​നോ​ദ​സ​ഞ്ചാ​ര പ്ര​തി​ച്ഛാ​യ ഉ​യ​ർ​ത്തി​ക്കാ​ട്ടാ​നും വി​ക​സ​ന​ത്തി​ന് സം​ഭാ​വ​ന ന​ൽ​കാ​നും അ​സോ​സി​യേ​ഷ​ൻ ശ്ര​ദ്ധ​ചെ​ലു​ത്തു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് ആ​ഭ്യ​ന്ത​ര വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും ഹൈ​ലൈ​റ്റ് ചെ​യ്യു​ന്ന​തി​നും ടൂ​റി​സ​ത്തെ ഉ​ത്തേ​ജി​പ്പി​ക്കു​ന്ന​തി​നു​മാ​യി അ​സോ​സി​യേ​ഷ​ൻ അ​ടു​ത്തി​ടെ ദേ​ശീ​യ കാ​മ്പ​യി​ൻ ആ​രം​ഭി​ച്ചി​രു​ന്നു.

Tags:    
News Summary - Entertainment and tourism sector to be promoted in Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.