കുവൈത്തിൽ വിനോദസഞ്ചാര, ടൂറിസം മേഖല പ്രോത്സാഹിപ്പിക്കും
text_fieldsകുവൈത്ത് സിറ്റി: വാർത്താവിതരണ മന്ത്രിയും എൻഡോവ്മെന്റ്, ഇസ്ലാമിക് അഫയേഴ്സ് മന്ത്രിയുമായ അബ്ദുൽറഹ്മാൻ അൽ മുതൈരി കുവൈത്ത് ഫെസ്റ്റിവൽ അസോസിയേഷൻ മേധാവി താരിഖ് അൽ ഉബൈദ്, അസോസിയേഷൻ പരമോന്നത സമിതി അംഗങ്ങൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.
വിനോദസഞ്ചാരവും ടൂറിസവും പ്രോത്സാഹിപ്പിക്കുന്നതിനായി അസോസിയേഷൻ നടത്തുന്ന പ്രവർത്തനങ്ങൾ യോഗത്തിൽ വിശദീകരിച്ചു. രാജ്യത്തിന്റെ ടൂറിസം മേഖല വികസിപ്പിക്കുന്നതിനും പ്രസക്തമായ പ്രവർത്തനങ്ങൾ വിജയിപ്പിക്കുന്നതിന് ആവശ്യമായ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനും മന്ത്രി നടത്തിയ ശ്രമങ്ങളെ സമിതി അഭിനന്ദിച്ചു.
കല, സാംസ്കാരിക, ടൂറിസം പരിപാടികൾ വികസിപ്പിക്കുന്നതിലും വിപണനം ചെയ്യുന്നതിലും സർക്കാർ ഏജൻസികളും സിവിൽ സൊസൈറ്റി സ്ഥാപനങ്ങളും തമ്മിലുള്ള പങ്കാളിത്തം കൈവരിക്കുന്നതിനുള്ള ശ്രമങ്ങൾക്കിടയിലാണ് മന്ത്രിയുമായുള്ള കൂടിക്കാഴ്ചയെന്ന് അൽ ഉബൈദ് പറഞ്ഞു.
ടൂറിസം സാംസ്കാരികവും കലാപരവുമായ തലങ്ങളിൽ വിപണനം ചെയ്യുന്നതിൽ ഇൻഫർമേഷൻ മന്ത്രാലയവുമായും അതിന്റെ മേഖലകളുമായി സഹകരിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം അടിവരയിട്ടു. കുവൈത്തിന്റെ വിനോദസഞ്ചാര പ്രതിച്ഛായ ഉയർത്തിക്കാട്ടാനും വികസനത്തിന് സംഭാവന നൽകാനും അസോസിയേഷൻ ശ്രദ്ധചെലുത്തുന്നതായും അദ്ദേഹം പറഞ്ഞു.
സർക്കാർ ഏജൻസികളുമായി സഹകരിച്ച് ആഭ്യന്തര വിനോദസഞ്ചാര കേന്ദ്രങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും ഹൈലൈറ്റ് ചെയ്യുന്നതിനും ടൂറിസത്തെ ഉത്തേജിപ്പിക്കുന്നതിനുമായി അസോസിയേഷൻ അടുത്തിടെ ദേശീയ കാമ്പയിൻ ആരംഭിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.