തൃശൂരിൽ ബീച്ചുകളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും പ്രവേശനം നിരോധിച്ചു

തൃശൂർ: അതിശക്തമായ മഴയെ തുടർന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ ബീച്ചുകളിലേക്കും എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുമുള്ള പ്രവേശനം ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ താൽകാലികമായി നിരോധിച്ചിരിക്കുന്നതായി കലക്ടർ ഹരിത വി. കുമാർ ഉത്തരവ് ഇറക്കി.

നിർദേശം ലംഘിക്കുന്നവർക്കും പ്രേരിപ്പിക്കുന്നവർക്കുമെതിരെ ദുരന്തനിവാരണ ആക്ട് പ്രകാരമുള്ള ശിക്ഷ നടപടികളുണ്ടാകുമെന്ന് കലക്ടർ അറിയിച്ചു.

Tags:    
News Summary - Entry to beaches and tourist centers banned in Thrissur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.