ബേ​പ്പൂ​ർ ഫ്ലോ​ട്ടി​ങ് ബ്രി​ഡ്ജ് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്ത​പ്പോ​ൾ

ബേപ്പൂരിൽ ഇനി ഒഴുകുന്ന പാലവും

കോഴിക്കോട്: സാഹസിക ടൂറിസത്തിന് അനന്തസാധ്യതകളുള്ള പ്രദേശമാണ് കോഴിക്കോടെന്ന് മന്ത്രി അഡ്വ. പി.എ. മുഹമ്മദ്‌ റിയാസ്. ബേപ്പൂർ മറീന ബീച്ച് ഫ്ലോട്ടിങ് ബ്രിഡ്ജ് ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ഒരു പുതിയ അനുഭവമാണ് ഫ്ലോട്ടിങ് ബ്രിഡ്ജ് സമ്മാനിക്കുന്നത്. വിദേശരാജ്യങ്ങളിലെ ടൂറിസം മാതൃകകൾ കേരളത്തിലേക്ക് കൊണ്ടുവരുന്നതോടൊപ്പം കോഴിക്കോടിനെ സാഹസിക വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു.

മന്ത്രി അഹമ്മദ് ദേവർകോവിൽ, മേയർ ഡോ. ബീന ഫിലിപ്, പോർട്ട്‌ ഓഫിസർ അശ്വനി പ്രതാപ്, ഐ.ജി പി.എ.വി. ജോർജ്, ഡി.ടി.പി.സി സെക്രട്ടറി ടി. നിഖിൽദാസ്, വാർഡ് കൗൺസിലർമാരായ എം. ഗിരിജ, ടി. രജനി, പി. ഷമീന, കെ. രാജീവൻ, കെ. സുരേഷ്, നവാസ് വാടിയിൽ, കെ. കൃഷ്ണകുമാരി, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളായ ടി. രാധാഗോപി, ടി.കെ. അബ്ദുൽ ഗഫൂർ, ജലീൽ മാറാട്, പി. ഹുസൈൻ, കെ.വി. ശിവദാസൻ എന്നിവർ പങ്കെടുത്തു.

Tags:    
News Summary - floating bridge inagurated at kozhikode beypore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.