നന്മണ്ട: അവധിദിനങ്ങളിൽ പൂക്കുന്നു മലയിലേക്കുള്ള സന്ദർശകരുടെ പ്രവാഹത്തിൽ പരിസരവാസികൾക്ക് പ്രതിഷേധം. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് വിനോദസഞ്ചാരികളുടെ ഒഴുക്ക്.
മാസ്ക് പോലും ധരിക്കാതെ കൂട്ടത്തോടെ മലകയറുന്ന സഞ്ചാരികൾ പ്ലാസ്റ്റിക് കുപ്പികളും ഭക്ഷണപദാർഥങ്ങളുടെ അവശിഷ്ടങ്ങളും ഡിസ്പോസിബിൾ ഗ്ലാസും മലമുകളിൽ ഉപേക്ഷിക്കുന്നത് പാരിസ്ഥിതിക പ്രശ്നത്തിന് കാരണമാവുന്നതായി പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു. കോവിഡ് മൂലം മലമുകളിലേക്ക് പ്രവേശനമില്ല എന്ന ബോർഡ് നാട്ടുകാർ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതൊന്നും വകവെക്കാതെയാണ് ഇരുചക്രവാഹനങ്ങളിലും മറ്റുമായി സന്ദർശകരെത്തുന്നത്.
രാവിലെ എത്തുന്ന യുവാക്കളുടെ സംഘം സന്ധ്യ കഴിഞ്ഞാലും മലയിൽ തമ്പടിക്കുന്നതും പരിസരവാസികൾക്ക് തലവേദന സൃഷ്ടിക്കുന്നു. കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്നതിനാൽ പൂക്കുന്നു മലയിലേക്കുള്ള സന്ദർശകരെ വിലക്കണമെന്ന് പ്രദേശവാസികൾ കാക്കൂർ, നന്മണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡൻറുമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.