ന്യൂഡൽഹി: 'ആസാദി കാ അമൃത് മഹോത്സവ്' കാമ്പയിനിന്‍റെയും രാജ്യത്തിന്റെ 75ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെയും ഭാഗമായി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (എ.എസ്.ഐ) കീഴിലുള്ള എല്ലാ സ്മാരകങ്ങളിലേക്കും ആഗസ്റ്റ് അഞ്ചു മുതൽ 15 വരെയുള്ള ദിവസങ്ങളിൽ പ്രവേശനം സൗജന്യമായിരിക്കും.
കേന്ദ്ര സാംസ്കാരിക, ടൂറിസം മന്ത്രി ജി. കിഷൻ റെഡ്ഡിയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ആർക്കിയോളജിക്കൽ വകുപ്പിനു കീഴിൽ വരുന്ന മ്യൂസിയങ്ങളിലും സ്മാരകങ്ങളിലും ആഗസ്റ്റ് അഞ്ചു മുതൽ 15 വരെയുള്ള ദിവസങ്ങളിൽ സന്ദർശകരിൽനിന്ന് പ്രവേശന ഫീ ഈടാക്കില്ലെന്ന് എ.എസ്.ഐയുടെ പത്രക്കുറിപ്പിൽ പറയുന്നു.
ആസാദി കാ അമൃത് മഹോത്സവ് കാമ്പയിനിന്‍റെ ഭാഗമായി കേന്ദ്ര സാംസ്കാരിക, ടൂറിസം വകുപ്പിന്‍റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.