പനാജി: കോവിഡ് ലോക്ഡൗണിന് ശേഷം വിനോദസഞ്ചാരികൾക്കായി തുറന്നിരിക്കുകയാണ് ഗോവ. ലോക്ഡൗണിന് ശേഷം നിങ്ങളുടെ ആദ്യ യാത്ര ഗോവയിലേക്കാണെങ്കിൽ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. ഗോവയിലെ പുതിയ ടുറിസം നയത്തിൽ രണ്ട് കാര്യങ്ങൾക്ക് കർശന നിയന്ത്രണമുണ്ടാകുമെന്ന് വിനോദസഞ്ചാര വകുപ്പ് മന്ത്രി മനോഹർ അജ്ഗാനോകർ പറയുന്നത്.
വഴിയരികിൽ ഭക്ഷണം പാകം ചെയ്യുന്നതിനും മയക്കുമരുന്നുകൾ ഉപയോഗിക്കുന്നതിനുമായിരിക്കും കർശന നിയന്ത്രണം. ഗോവയുടെ പ്രകൃതിഭംഗി സംരക്ഷിക്കുന്നതിനാണ് പുതിയ വിനോദസഞ്ചാര നയത്തിൽ ഊന്നൽ നൽകുന്നതെന്നും മന്ത്രി പറഞ്ഞു. ഗോവയുടെ പ്രകൃതിസൗന്ദര്യം ജനങ്ങൾക്ക് മുന്നിൽ തുറന്നിടുന്നതിനാണ് ഇപ്പോൾ മുൻഗണന നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
യാത്രികരെ ഞങ്ങൾക്ക് വേണം. പക്ഷേ മയക്കുമരുന്നുകൾ വേണ്ട. വഴിയരികിലിരുന്ന ഭക്ഷണം പാകം ചെയ്യുന്ന സഞ്ചാരികളേയും തങ്ങൾക്ക് ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഗോവയിലെത്തുന്ന ബജറ്റ് യാത്രികരിൽ ഒരു വിഭാഗം വലിയ വാഹനങ്ങളിലെത്തി വഴിയോരത്തിരുന്ന് ഭക്ഷണം പാകം ചെയ്യുന്നത് പതിവാണ്. ഈ പ്രവണതയെ എതിർത്തും അനുകൂലിച്ചും ഗോവയിലെ നിയമസഭാ അംഗങ്ങൾ രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.