കേരളത്തിൽനിന്ന് വരുന്നവർക്ക് ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി ഗോവയും. തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങൾ നേരത്തെ ഇത്തരത്തിൽ ഉത്തരവിറക്കിയിരുന്നു. ഗോവയിൽ പ്രവേശിക്കുന്നതിന്‍റെ 72 മണിക്കൂറിനുള്ളിൽ എടുത്ത പരിശോധന ഫലമാണ് സ്വീകരിക്കുകയെന്ന് അധികൃതർ അറിയിച്ചു.
നേരത്തെ ഗോവ സർക്കാർ റാപ്പിഡ് ആന്‍റിജൻ ടെസ്റ്റ് റിപ്പോർട്ടുകൾ സ്വീകരിച്ചിരുന്നു. എന്നാൽ, കേരളത്തിൽ കോവിഡ് കേസുകൾ വർധിച്ചതോടെ പുതിയ ഉത്തരവിറക്കുകയായിരുന്നു. കാസിനോകൾ, റിവർ ക്രൂയിസുകൾ, വാട്ടർ പാർക്കുകൾ, സ്പാ, ഹാൾ, മൾട്ടിപ്ലക്സുകളിലെ വിനോദ കേന്ദ്രങ്ങൾ എന്നിവയും അടച്ചിടുമെന്ന് ഉത്തരവിൽ പറയുന്നു.
വിവിധ ചടങ്ങുകളിൽ പങ്കെടുക്കുന്നവരുടെ എണ്ണവും കുറച്ചു. സംസ്ഥാനത്തെ റെസ്റ്റോറന്‍റുകളും ബാറുകളും അവയുടെ ശേഷി 50 ശതമാനമായി കുറക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
തിങ്കളാഴ്ച ഗോവയിൽ 90 പുതിയ കോവിഡ് കേസുകളാണ് രേഖപ്പെടുത്തിയത്. കോവിഡ് കേസുകൾ വർധിച്ചതോടെ ആഗസ്റ്റ് ഒമ്പത് വരെ ലോക്ഡൗൺ നീട്ടിയിട്ടുണ്ട്. ഇത് ടൂറിസം മേഖലയെയടക്കം പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.