അഗസ്ത്യാർകൂടം ട്രെക്കിങ് ഓൺലൈൻ ബുക്കിങ് ജനുവരി 15 മുതൽ; സഞ്ചാരികൾക്ക് ഇൻഷുറൻസ് പരിരക്ഷ നിർബന്ധം

തിരുവനന്തപുരം: അഗസ്ത്യാർകൂടം സീസൺ 2022 ട്രെക്കിങ്ങിന് വ്യവസ്ഥകൾക്ക് വിധേയമായി സർക്കാർ അനുമതി നൽകി. ജനുവരി 18 മുതൽ ഫെബ്രുവരി 26 വരെയാണ് ​ട്രെക്കിങ്. ജനുവരി 15ന് വൈകീട്ട് നാല് മുതൽ ഓൺലൈൻ ബുക്കിങ് ആരംഭിക്കും. 1580 രൂപയാണ് ടിക്കറ്റ് നിരക്ക്.

വനംവകുപ്പിന്‍റെ www.forest.kerala.gov.in എന്ന വെബ് സൈറ്റ് അല്ലെങ്കിൽ https://serviceonline.gov.in/ സന്ദർശിച്ചാണ് ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെ​യ്യാനാവുക.

വ്യവസ്ഥകൾ

1. കോവിഡ് സാഹചര്യം പരിഗണിച്ച് ട്രെക്കിങ്ങിന് ഒരു ദിവസം ഓൺലൈൻ രജിസ്ട്രേഷൻ വഴി അനുമതി നൽകാവുന്ന പരമാവധി ആളുകളെുടെ എണ്ണം 75 ആയി നിജപ്പെടുത്തി.

2. ഓൺലൈൻ രജിസ്ട്രേഷനിൽ ഉണ്ടാകുന്ന ക്യാൻസലേഷൻ ഉൾപ്പെടെ ഓഫ് ലൈൻ രജിസ്ട്രേഷൻ വഴി ഒരു ദിവസം പരമാവധി 25 പേർക്ക് അനുമതി നൽകും.

3. ഒരാൾക്ക് 1330 രൂപയാണ് ഫീസ്. കൂടാതെ ട്രെക്കിങ്ങുമായി ബന്ധപ്പെട്ട പ്രദേശങ്ങൾ വൃത്തിയാക്കുന്നത് ഉൾപ്പെടെ അനുബന്ധ കാര്യങ്ങൾക്കായി എക്കോസിസ്റ്റം മാനേജ്മെന്റ് സ്‍പെഷൽ ഫീസായി 250 രൂപ കൂടി ഈടാക്കും.

4. ട്രെക്കിങ്ങിന് അനുമതി ലഭിക്കാൻ അപേക്ഷകന് ലൈഫ് ഇൻഷുറൻസ്/ ആക്സിഡന്റ് ഇൻഷുറൻസ് തുടങ്ങിയ ഏതെങ്കിലും ഇൻഷുറൻസ് പരിരക്ഷ ഉണ്ടാകണം. ഇതി​ന്റെ വിശദാംശം അപേക്ഷയോടൊപ്പം സമർപ്പിക്കണം.

5. ട്രെക്കിങ് ആരംഭിക്കുന്നതിന് 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ രണ്ട് ഡോസ് വാക്സിൻ സർട്ടിഫിക്കറ്റ് എന്നിവയിൽ ഏതെങ്കിലും ഉണ്ടാകണം.

6. സന്ദർശകരുടെ താമസം ഉൾപ്പെടെ സൗകര്യങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം. 

Tags:    
News Summary - Government approves Agasthyarkoodam trekking; Insurance coverage is mandatory for travelers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.