ന്യൂഡൽഹി: ഫാസ്ടാഗ് നിർബന്ധമാക്കിയുള്ള ഉത്തരവിൽ മാറ്റം വരുത്തി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം. ഫെബ്രുവരി 15 മുതലാവും ഫാസ്ടാഗ് നിർബന്ധമാക്കുകയെന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു. ജനുവരി ഒന്ന് മുതൽ ഫാസ്ടാഗ് നിർബന്ധമാക്കുമെന്നായിരുന്നു കേന്ദ്രത്തിന്‍റെ നേരത്തെയുണ്ടായിരുന്ന ഉത്തരവ്.
രാജ്യത്തുള്ള ടോൾ പ്ലാസകളിൽ 75 മുതൽ 80 ശതമാനം വാഹനങ്ങൾ മാത്രമാണ് ഫാസ്ടാഗ് ഉപയോഗിച്ച് കടന്ന് പോകുന്നത്. ഇത് 100 ശതമാനമാക്കി ഉയർത്തുകയാണ് കേന്ദ്രസർക്കാറിന്‍റെ ലക്ഷ്യം. ഫാസ്ടാഗ് നിർബന്ധമാക്കുന്നതിന് മുന്നോടിയായുള്ള അടിസ്ഥാന സൗകര്യങ്ങളും ടോൾ പ്ലാസകളിൽ ഒരുക്കണം. ഇതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.
ഫാസ്ടാഗ് നിർബന്ധമാക്കുന്നതോടെ ടോൾ പ്ലാസകളിൽ ഒരു ലൈനിലൂടെ മാത്രമേ പണം നൽകി കടന്നു പോകാൻ സാധിക്കു. ഫാസ്ടാഗിന്റെ ലൈനിൽ ടാഗില്ലാതെ വാഹനങ്ങൾ എത്തിയാൽ ഇരട്ടി തുക ടോളായി ഈടാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.