തിരുവനന്തപുരം: കേരള ടൂറിസം ഡെവലപ്മെൻറ് കോർപറേഷൻ സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ കുറഞ്ഞ െചലവിൽ കുടുംബസമേതം സന്ദർശിക്കാൻ മികച്ച അവധിക്കാല പാക്കേജുകൾ ഒരുക്കുന്നു. കോവളത്തെ സമുദ്ര ഹോട്ടൽ, തേക്കടിയിലെ ആരണ്യ നിവാസ്, മൂന്നാറിലെ ടീ കൗണ്ടി, കൊച്ചിയിലെ ബോൾഗാട്ടി പാലസ് എന്നീ കെ.ടി.ഡി.സി പ്രീമിയം റിസോർട്ടുകളിൽ രണ്ട് രാത്രി, മൂന്നു ദിവസത്തെ താമസം, പ്രഭാതഭക്ഷണം, നികുതി എന്നിവക്ക് 12 വയസ്സിൽ താഴെയുള്ള രണ്ട് കുട്ടികൾക്കും മാതാപിതാക്കൾക്കും 5,999 രൂപ മാത്രമാണ് നിരക്ക്.
തേക്കടിയിലെ പെരിയാർ ഹൗസ്, തണ്ണീർമുക്കത്തെ സുവാസം, കുമരകം ഗേറ്റ്വേ റിസോർട്ട്, സുൽത്താൻ ബത്തേരിയിലെ പെപ്പർ ഗോവ്, പൊൻമുടിയിലെ ഗോൾഡൻ പീക്ക്, മലമ്പുഴയിലെ ഗാർഡൻഹൗസ്, തിരുവനന്തപുരത്തെ ഗ്രാൻഡ് ചൈത്രം റിസോർട്ടുകളിലും ഈ അവധിക്കാല പാക്കേജ് ലഭ്യമാണ്.
രണ്ട് രാത്രി മൂന്നുദിവസത്തെ താമസം, പ്രഭാതഭക്ഷണം നികുതികൾ ഉൾപ്പെടെ 3,999 രൂപയാണ് ഇവിടങ്ങളിൽ ഈടാക്കുന്നത്. വെള്ളി, ശനി, മറ്റ് അവധിദിവസങ്ങളിൽ ഗോൾഡൻപീക്കിലും ഗാർഡൻഹൗസിലും പാക്കേജുകൾ ലഭിക്കില്ല. പാക്കേജുകൾ ഇൗവർഷം ഏപ്രിൽ, മേയ് മാസങ്ങളിൽ പ്രാബല്യത്തിൽ ഉണ്ടാകും. കൂടുതൽ വിവരങ്ങൾക്ക് www.ktdc.com/ packages ലോ 0471-2316736, 2725213 എന്ന നമ്പറിലോ നേരിട്ട് അതത് ഹോട്ടലിലോ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.