ശ്രീരാമായണ യാത്രാ പരമ്പരയുമായി ഐ.ആർ.സി.ടി.സി

ന്യൂഡൽഹി: തീർഥാടന ടൂറിസം പ്രോത്സാഹിപ്പിക്കുന്നതി​െൻറ ഭാഗമായി യാത്രാ പമ്പരയൊരുക്കി ഐ.ആർ.സി.ടി.സി (ഇന്ത്യൻ റെയിൽവേ കാറ്ററിങ്​ ആൻഡ് ടൂറിസം കോർപറേഷൻ). ഇതിൽ ആദ്യത്തെ ശ്രീ രാമായണ തീർഥയാത്ര ഞായറാഴ്ച ന്യൂഡൽഹിയിൽനിന്ന്​ തുടങ്ങി. പ്രത്യേക ട്രെയിനുകളാണ്​ ഇതിനു​ സജ്ജമാക്കിയത്​.

രണ്ടാമത്തെ ട്രെയിൻ നവംബർ 16ന്​​ മധുരയിൽനിന്ന്​ യാത്ര തിരിക്കും. ഹംപി, നാസിക്​, ചിത്രകൂടം, അലഹബാദ്, വാരാണസി​ എന്നിവിടങ്ങളിലെ തീ​ർഥാടന കേന്ദ്രങ്ങൾ വഴിയാകും യാത്ര. നവംബർ 25ന്​ പുറപ്പെടുന്ന ശ്രീഗംഗ നഗർ എക്​സ്​പ്രസ്​ രാജസ്ഥാനിലെ ശ്രീഗംഗാനഗറിൽനിന്നാണ്​ യാത്ര തുടങ്ങുക.

അയോധ്യ, സീതാമാഡി, ജനക്​പുർ, വാരാണസി, പ്രയാഗ്​രാജ്​, ചിത്രകൂടം, നാസിക്​, ഹംപി, രാമേശ്വരം, കാഞ്ചീപുരം എന്നിവിടങ്ങൾ സന്ദർശിച്ചാകും യാത്ര. 12 മുതൽ 17 ദിവസം വരെ നീളുന്നതാണ്​ ഓരോ യാത്രയും. 

Tags:    
News Summary - IRCTC launches Sri Ramayana Yatra series

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.