പാലക്കാട്: ഈ അവധിക്കാലത്ത് ഇന്ത്യയിലെ പ്രധാന തീർഥാടനകേന്ദ്രങ്ങളും ടൂറിസ്റ്റ് കേന്ദ്രങ്ങളും സന്ദർശിക്കാൻ അവസരമൊരുക്കി ഇന്ത്യൻ റെയിൽവേ കേറ്ററിങ് ആൻഡ് ടൂറിസം കോർപറേഷൻ ലിമിറ്റഡ് (ഐ.ആർ.സി.ടി.സി). തിരുവനന്തപുരം കൊച്ചുവേളിയിൽനിന്ന് മേയ് 18ന് പുറപ്പെടുന്ന ഭാരത് ഗൗരവ് പ്രത്യേക ടൂറിസ്റ്റ് ട്രെയിൻ മേയ് 25ന് മടങ്ങിയെത്തും. കാശി വിശ്വനാഥ ക്ഷേത്രം, സാരാനാഥ് ക്ഷേത്രം തുടങ്ങിയവ ഈ പാക്കേജിൽ സന്ദർശിക്കാം.
കൊച്ചി-അന്തമാൻ വിമാനയാത്ര പാക്കേജ് മേയ് 12ന് തുടങ്ങി 17നും കോഴിക്കോട്-ഹൈദരാബാദ് വിമാനയാത്ര പാക്കേജ് മേയ് 23ന് തുടങ്ങി 26നും തിരുവനന്തപുരം-ഹൈദരാബാദ് വിമാനയാത്ര പാക്കേജ് മേയ് 24ന് തുടങ്ങി 27നും അവസാനിക്കും. തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട് വാരാണസി (കാശി), പ്രയാഗ് രാജ് (അലഹബാദ്) എന്നിവിടങ്ങൾ സന്ദർശിക്കുന്ന വിമാനയാത്ര പാക്കേജ് മേയ് 24ന് ആരംഭിക്കും.
ഫോൺ: 8287932095 (തിരുവനന്തപുരം), 8287932098 (കോഴിക്കോട്), 8287932062 (എറണാകുളം), 9003140655 (കോയമ്പത്തൂർ).
വാർത്തസമ്മേളനത്തിൽ ഐ.ആർ.സി.ടി.സി ജോയന്റ് ജനറൽ മാനേജർ സാം ജോസഫ്, സീനിയർ എക്സിക്യൂട്ടിവ് ബിനുകുമാർ, എക്സിക്യൂട്ടിവ് വിനോദ് നായർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.