ബാലുശ്ശേരി: കരിയാത്തുംപാറ വിനോദസഞ്ചാരകേന്ദ്രം തുറന്നതോടെ സന്ദർശകരുടെ തിരക്കേറി. സുരക്ഷാഭീഷണിയെ തുടർന്ന് കഴിഞ്ഞ നാലു മാസത്തോളമായി അടച്ചിട്ട കരിയാത്തുംപാറ വിനോദസഞ്ചാരകേന്ദ്രം ഞായറാഴ്ചയാണ് തുറന്നത്.
തൊട്ടടുത്തുള്ള തോണിക്കടവിലേക്കും നിരവധി പേരാണ് എത്തിയത്. രണ്ടിടങ്ങളിലും സന്ദർശിക്കാനായി 30 രൂപയാണ് ഫീസ് ഈടാക്കുന്നത്. കരിയാത്തുംപാറ റിസർവോയറിലെ അപകടമേഖലയായ പാറക്കടവ് ഭാഗത്ത് സന്ദർശകർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇവിടെ 11 പേരാണ് മുങ്ങിമരിച്ചത്. സുരക്ഷാക്രമീകരണങ്ങൾ പാലിച്ചു കൊണ്ടാണ് ഞായറാഴ്ച തുറന്നുപ്രവർത്തിക്കാൻ തുടങ്ങിയത്.
ആറു ജീവനക്കാരെ ഇവിടേക്കായി നിയോഗിച്ചിട്ടുണ്ട്. ഒരു സെക്യൂരിറ്റി, ലൈഫ് ഗാർഡ്, മൂന്ന് ക്ലീനിങ് സ്റ്റാഫ് എന്നിവർ കരിയാത്തുംപാറ മേഖലയിൽ മാത്രമായി നിയോഗിച്ചിട്ടുണ്ട്. ഞായറാഴ്ച രാവിലെ മുതൽ സന്ദർശകരുടെ തിരക്കായിരുന്നു. വൈകീട്ട് അഞ്ചു മണി കഴിഞ്ഞിട്ടും സന്ദർശകർ തിരികെ പോകാത്തതിനാൽ നിർബന്ധിച്ച് ഒഴിവാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.