കൊല്ലം: കെ.എസ്.ആര്.ടി.സി കൊല്ലം യൂനിറ്റിന്റെ ബജറ്റ് ടൂറിസം ഉല്ലാസയാത്ര 300 ട്രിപ്പുകള്‍ പൂര്‍ത്തിയാക്കി. ഇതുവരെ 295 ട്രിപ്പുകളില്‍ നിന്നായി 11800 പേര് വിവിധ ഇടങ്ങളിലേക്ക് കൊല്ലം ഡിപ്പോയില്‍ നിന്ന് ഉല്ലാസ യാത്ര ചെയ്തു. കുറഞ്ഞ ചെലവില്‍ വിനോദസഞ്ചാര-തീര്‍ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനുള്ള അവസരമാണ് കെ.എസ്.ആര്.ടി.സി ഒരുക്കിയത്. തുടര്‍ന്നും ബജറ്റ് ടൂറിസം യാത്രകള്‍ കാര്യക്ഷമമായി നടത്തുന്നതിനുള്ള പദ്ധതിയാണ് മുന്നിലുള്ളതെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ വ്യക്തമാക്കി.
ഒക്ടോബര്‍ 22ന് മൂന്നാര്‍, ഗവി, കുംഭാവരുട്ടി എന്നിവിടങ്ങളാണ് ഡിപ്പോയില്‍ നിന്ന് ഒരുക്കിയിട്ടുള്ളത്. ഒക്ടോബര്‍ എട്ടിന് കോന്നി-കുംഭാവരുട്ടി, 12ന് ഗവി, 14ന് വാഗമണ്‍-ഗവി, 15ന് പൊന്മുടി, 22ന് ഗവി-മൂന്നാര്‍, കോന്നി-കുംഭാവുരുട്ടി, 23ന് കന്യാകുമാരി-വാഗമണ്‍, 24ന് അമ്പനാട്, 25ന് ഗവി, 29ന് ആഴിമല-ഗവി-പൊന്മുടി എന്നിങ്ങനെയാണ് ഈ മാസം നടത്തുന്ന ട്രിപ്പുകള്‍. ഫോൺ: 9747969768, 9496110124.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.