കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ ഡിസംബറിൽ കോഴിക്കോട്ടുനിന്ന് യാത്രകൾ നടത്തുന്നു

കോഴിക്കോട്: കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ ഡിസംബറിൽ കോഴിക്കോട്ടുനിന്ന് യാത്രകൾ നടത്തുന്നു. രണ്ടുദിവസത്തെ മൂന്നാർ യാത്രയിൽ അതിരപ്പള്ളി, വാഴച്ചാൽ, തുമ്പൂർമുഴി ഡാം, മൂന്നാർ, ഇരവികുളം, മാട്ടുപ്പെട്ടി, കുണ്ടള ഡാം, എക്കോ പോയിന്റ്, ഷൂട്ടിങ് പോയിന്റ്, ഗാർഡൻ എന്നിവ ഉൾപ്പെടുന്നു.

രണ്ട്, ഒൻപത്, 16, 23, 30 തീയതികളിലാണീ യാത്രകൾ. ഒരു ദിവസത്തെ നെല്ലിയാമ്പതി യാത്രയിൽ സീതാർകുണ്ട് വ്യൂ പോയിൻറ്, കേശവൻ പാറ, പോത്തുണ്ടി ഡാം എന്നിവയുമുണ്ട്. മൂന്ന്, 17 തീയതികളിലാണ് യാത്ര. സൈലൻറ് വാലിയിലേക്ക് ഏകദിനയാത്ര 17നാണ്. മൂന്നുദിവസത്തെ വാഗമൺ യാത്ര എട്ട്, 22 തീയതികളിൽ പുറപ്പെടും. പെരുവണ്ണാമൂഴി, ജാനകിക്കാട് ഏകദിനയാത്ര കരിയാത്തും പാറ, തോണിക്കടവ് എന്നിവിടങ്ങളെ കൂടി ബന്ധപ്പെടുത്തിയാണ്. മൂന്ന്, 10, 17, 24 എന്നിവയാണ് തീയതി.

ഒറ്റ ദിവസത്തെ ദശാവതാര ക്ഷേത്രം യാത്ര മൂന്ന്, ഒൻപത്, 17, 24 തീയതികളിലാണ്. ഒറ്റദിവസത്തെ വയനാട് യാത്ര ഒൻപത്, 17,24 തീയതി കളിലാണ്. ഗവിയിലേക്ക് രണ്ട് ദിവസയാത്ര അഞ്ച്, 17,22,25 തീയതികളിൽ. ബുക്കിങ്ങിന് 9544477954 എന്ന നമ്പറിൽ രാവിലെ 9.30 മുതൽ ഏഴുവരെ ബന്ധപ്പെടുക.

Tags:    
News Summary - KSRTC Budget Tourism Cell runs trips from Kozhikode in December

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.