പത്തനംതിട്ട: കെ.എസ്.ആര്.ടി.സിയുടെ നൂതന ബജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട ഡിപ്പോയില്‍നിന്ന് പുതിയ ടൂറിസം സര്‍വിസ് ആരംഭിച്ചു. രാവിലെ ആറിന് പത്തനംതിട്ടയില്‍നിന്ന് ആരംഭിച്ച് ചുട്ടിപ്പാറ-ലുലുമാള്‍-കോവളം ക്രാഫ്റ്റ് വില്ലേജ് കോവളം ബീച്ച് എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് രാത്രി 8.30ന് തിരികെ പത്തനംതിട്ടയില്‍ എത്തുന്ന പ്രകാരമാണ് സര്‍വിസ് ക്രമീകരിച്ചിരിക്കുന്നത്. 550 രൂപയാണ് ടിക്കറ്റ് നിരക്ക്. ഉടന്‍ ഗവി-വണ്ടിപ്പരിയാര്‍ - പരുന്തുംപാറ-കുട്ടിക്കാനം -പാഞ്ചാലിമേട്, ഗവി-വണ്ടിപ്പെരിയാര്‍-സത്രം-വാഗമണ്‍ തുടങ്ങിയ ടൂറിസം സര്‍വിസുകളും ആരംഭിക്കുമെന്ന് ജില്ല ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ അറിയിച്ചു. ഫോണ്‍: 9495872381, 8547025070, 9447801945.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.