കുംഭാവുരുട്ടി വിനോദ സഞ്ചാരകേന്ദ്രം തുറന്നു

പുനലൂർ: അഞ്ചു വർഷത്തെ ഇടവേളക്കുശേഷം അച്ചൻകോവിൽ കുംഭാവുരുട്ടി വിനോദസഞ്ചാര കേന്ദ്രം തുറന്നു. ജലപാതം, ഇക്കോ സെന്‍റർ എന്നിവ ഉൾപ്പെട്ടതാണ് അച്ചൻകോവിൽ- ചെങ്കോട്ട റൂട്ടിൽ വനനടുവിലെ വിനോദ സഞ്ചാര കേന്ദ്രം. തമിഴ്നാട്ടിൽനിന്നുള്ള രണ്ട് വിനോദ സഞ്ചാരികൾ വെള്ളച്ചാട്ടത്തിൽ വീണ് മരിച്ചതിനെ തുടർന്നാണ് അടച്ചത്. പിന്നീട് അപകടരഹിതമാക്കൽ നടപടി വൈകിയതോടെ തുറക്കാനായില്ല.

ഇതുകാരണം വനം വകുപ്പിന് ഓരോ വർഷവും ലക്ഷങ്ങളുടെ നഷ്ടമാണ് നേരിട്ടത്. പ്രധാന വിനോദസഞ്ചാര കേന്ദ്രം തുറക്കാത്തതിൽ വനം വകുപ്പിനെതിരെ വ്യാപകമായ പരാതി ഉയർന്നിരുന്നു. തുടർന്ന് വനംവകുപ്പിൽനിന്ന് 25 ലക്ഷം രൂപ ചെലവിൽ അറ്റകുറ്റപ്പണി നടത്തിയാണ് വീണ്ടും തുറന്നത്. ജലപാതത്തിലടക്കം പരമാവധി സുരക്ഷ സംവിധാനങ്ങൾ ഒരുക്കിയതായി വനം അധികൃതർ അവകാശപ്പെടുന്നു. തദ്ദേശിയരെ കൂടാതെ തമിഴ്നാട്ടിൽനിന്ന് നിരവധിയാളുകൾ ഇവിടെ ഉല്ലാസത്തിന് എത്താറുണ്ട്. 

Tags:    
News Summary - Kumbhavurutty Falls tourist center opened

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.